07:12 PM (IST) Nov 03

പൊള്ളാച്ചി റോഡിൽ പുള്ളി പുലിയും കാട്ടാനയും, സഞ്ചാരികളെ ശ്രദ്ധിക്കണേ

പൊള്ളാച്ചി റോഡിൽ പുള്ളി പുലിയും കാട്ടാനയും; സഞ്ചാരികളെ ഒന്ന് ശ്രദ്ധിക്കണേ... മൃഗങ്ങളെ പ്രകോപിപ്പിക്കരുത്

YouTube video player

07:11 PM (IST) Nov 03

ഞാൻ ഇപ്പുറത്തുണ്ട് ഷാഫിയെന്ന് സരിൻ, അപ്പുറത്ത് തന്നെ ഉണ്ടാകണമെന്ന് ഷാഫി; അവർ ഇനി മിണ്ടില്ലേ?

ഞാൻ ഇപ്പുറത്തുണ്ട് ഷാഫിയെന്ന് സരിൻ, അപ്പുറത്ത് തന്നെ ഉണ്ടാകണമെന്ന് ഷാഫി; പേരെടുത്ത് വിളിച്ചിട്ടും സരിനെ തിരിഞ്ഞു നോക്കാതെ രാഹുലും ഷാഫിയും, അവർ ഇനി മിണ്ടില്ലേ?

YouTube video player

04:35 PM (IST) Nov 03

വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു; അപകടം ഫോർട്ട് കൊച്ചിയിൽ

വാട്ടർ മെട്രോ ബോട്ടുകൾ കൂട്ടിയിടിച്ചു; അപകടം ഫോർട്ട് കൊച്ചിയിൽ

YouTube video player

04:35 PM (IST) Nov 03

ജാഗ്രത വേണം!; സംസ്ഥാനത്ത് മഴ തുടരും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്

ജാഗ്രത വേണം!; സംസ്ഥാനത്ത് മഴ തുടരും, എട്ട് ജില്ലകളിൽ യെല്ലോ അലർട്ട്, ഇടിമിന്നലോടെ മഴയ്ക്ക് സാധ്യത

YouTube video player

04:34 PM (IST) Nov 03

ശ്രീനഗറിൽ ​ഗ്രനേ‍ഡ് ആക്രമണം നടത്തി ഭീകരർ; 12 പേർക്ക് പരിക്ക്

ശ്രീനഗറിൽ ​ഗ്രനേ‍ഡ് ആക്രമണം നടത്തി ഭീകരർ; 12 പേർക്ക് പരിക്ക്

YouTube video player

02:09 PM (IST) Nov 03

'ഷാഫീ... കൈ തന്നിട്ടുപോണം...രാഹുലേ....'; സരിന്റെ ഹസ്തദാനം നിരസിച്ച് രാഹുലും ഷാഫിയും

വിവാഹ വീട്ടിൽ വോട്ട് തേടിയെത്തിയ പി സരിന്‍റെ ഹസ്തദാനം നിരസിച്ച് രാഹുൽ മാങ്കൂട്ടത്തിലും ഷാഫി പറമ്പിലും

YouTube video player

01:15 PM (IST) Nov 03

ബിജെപിയെ സഹായിക്കാനാണ് സിപിഎം ശ്രമം: വി ഡി സതീശൻ

ബിജെപിയെ സഹായിക്കാനാണ് പാലക്കാട് സിപിഎം ശ്രമിക്കുന്നതെന്നും പാലക്കാട് സിപിഎം മൂന്നാമതാകുമെന്നും വി ഡി സതീശൻ

YouTube video player

01:14 PM (IST) Nov 03

സന്ദീപ് വാര്യർ ബിജെപി വിടില്ലെന്ന് സി കൃഷ്ണകുമാർ

സന്ദീപ് വാര്യർ പാർട്ടി വിടില്ലെന്നും സിപിഎമ്മിന്റെ കാത്തിരിപ്പ് വെറുതെ ആകുമെന്നും പാലക്കാട്ടെ ബിജെപി സ്ഥാനാർത്ഥി സി കൃഷ്ണകുമാർ. സന്ദീപ് പാലക്കാട്‌ പ്രചാരണത്തിന് ഇറങ്ങുമെന്നും അദ്ദേഹം പറഞ്ഞു. 

YouTube video player

11:50 AM (IST) Nov 03

ഇ പി ജയരാജനെ കണ്ടെന്ന് ആവർത്തിച്ച് ശോഭ സുരേന്ദ്രൻ

ദല്ലാൾ നന്ദകുമാറിന്‍റെ വീട്ടിലും ദില്ലിയിലും രാമനിലയത്തിലും ഇ പി ജയരാജനെ കണ്ടെന്ന് ശോഭ സുരേന്ദ്രൻ. ഇടതു മുന്നണി കൺവീനർ സ്ഥാനത്ത് നിന്ന് ഇ പി ജയരാജനെ എടുത്തു കളഞ്ഞത് എന്തിനാണ്? മറുപടി പറയേണ്ടത് പിണറായി വിജയനും ഇടതു മുന്നണിയുമാണെന്ന് ശോഭ സുരേന്ദ്രൻ

YouTube video player

11:40 AM (IST) Nov 03

ഏതാണ് തന്‍റെ അയോഗ്യതയെന്ന് ശോഭ സുരേന്ദ്രൻ

ബിജെപി സംസ്ഥാന പ്രസിഡന്‍റ് ആകാൻ സതീഷിനെകൊണ്ട് ആരോപണം ഉന്നയിപ്പിക്കേണ്ട കാര്യം തനിക്കില്ലെന്ന് ശോഭ സുരേന്ദ്രൻ. ഗോഡ്ഫാദർ വളർത്തിവിട്ട ആളല്ല താനെന്നും ഏതാണ് തന്റെ അയോഗ്യതയെന്നും ശോഭ സുരേന്ദ്രൻ ചോദിക്കുന്നു

YouTube video player

11:39 AM (IST) Nov 03

സുരേഷ് ഗോപിക്കെതിരെ കേസെടുത്തു

തൃശൂർ പൂരം അലങ്കോലപ്പെട്ട ദിവസം ആംബുലൻസിൽ തിരുവമ്പാടിയിലെത്തിയ സംഭവത്തില്‍ നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിക്കെതിരെ പൊലീസ് കേസെടുത്തു. സിപിഐ തൃശ്ശൂർ മണ്ഡലം സെക്രട്ടറി അഡ്വക്കേറ്റ് സുമേഷ് നൽകിയ പരാതിയിലാണ് കേസടുത്തിരിക്കുന്നത്. ആംബുലന്‍സ് നിയമവിരുദ്ധമായി ഉപയോഗിച്ചതിലാണ് കേസ്. 

YouTube video player

10:05 AM (IST) Nov 03

സൈബർ ആക്രമണകാരികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി കാനഡ

ചൈനയ്ക്കും ദക്ഷിണ കൊറിയയ്ക്കുമൊപ്പം സൈബർ ആക്രമണകാരികളായ രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെ ഉൾപ്പെടുത്തി കാനഡ. ഭരണത്തലവന്മാർ ചാരപ്രവർത്തികൾക്ക് നേതൃത്വം നൽകുന്നുവെന്നാണ് ആരോപണം. 

YouTube video player

09:58 AM (IST) Nov 03

ബിജെപി വിട്ടിട്ടില്ലെന്ന് സന്ദീപ് വാര്യർ

ബിജെപി വിട്ടിട്ടില്ലെന്ന് സന്ദീപ് വാര്യർ. സിപിഎമ്മുമായി ചർച്ച നടത്തിയിട്ടില്ല, പ്രചരിക്കുന്ന വാർത്തകൾ തെറ്റെന്ന് സന്ദീപ് വാര്യർ ഏഷ്യാനെറ്റ് ന്യൂസിനോട്

YouTube video player

09:57 AM (IST) Nov 03

ശോഭാ സുരേന്ദ്രനോട് സഹതാപമെന്ന് തിരൂർ സതീഷ്

കൊടകര കുഴൽപണക്കേസിൽ തനിക്കെതിരെ നുണപ്രചാരണം തുടർന്നാൽ ഒരു പാട് കാര്യങ്ങൾ പറയേണ്ടി വരുമെന്ന് ബിജെപി മുന്‍ ഓഫീസ് സെക്രട്ടറി തിരൂര്‍ സതീഷ്. കെ സുരേന്ദ്രന് കള്ളപ്പണക്കാരുമായി ബന്ധമെന്നും ശോഭ സുരേന്ദ്രൻ തന്റെ പേര് സിപിഎമ്മുമായി ചേർത്ത് പറഞ്ഞതിൽ സഹതാപമെന്നും സതീഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

YouTube video player

08:01 AM (IST) Nov 03

ട്രാക്കിലേക്ക് കയറിയപ്പോൾ സിഗ്നൽ ഇല്ലായിരുന്നുവെന്ന് രക്ഷപ്പെട്ടയാൾ

ട്രാക്കിലേക്ക് കയറിയപ്പോൾ സിഗ്നൽ ഇല്ലായിരുന്നുവെന്നും പകുതി ദൂരം എത്തിയതിന് ശേഷമാണ് സിഗ്നൽ ഇട്ടതെന്നും ഇന്നലെ ഷൊർണൂരിലുണ്ടായ ട്രെയിൻ അപകടത്തിൽ നിന്ന് രക്ഷപ്പെട്ട ശക്തിവേൽ പറഞ്ഞു. 

YouTube video player

07:52 AM (IST) Nov 03

കുഴൽപ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രം: കെ സുരേന്ദ്രൻ

കുഴൽപ്പണ ആരോപണം വോട്ടെടുപ്പ് ദിവസം വരെ മാത്രമേ ഉണ്ടാകൂവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. അതുകഴിഞ്ഞാൽ വിഷയം മാധ്യമങ്ങളും മറക്കും. പാർട്ടി അധ്യക്ഷനായതുകൊണ്ടാണ് എതിരാളികൾ ആരോപണം ഉന്നയിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.

YouTube video player

07:44 AM (IST) Nov 03

തമിഴ്നാട് മുഖ്യമന്ത്രിയാവുക എന്നത് വിജയുടെ നടക്കാത്ത സ്വപ്നം: നമിത

2026ൽ തമിഴ്നാട് മുഖ്യമന്ത്രിയാവുക എന്നത് വിജയുടെ നടക്കാത്ത സ്വപ്നമെന്ന് നടിയും ബിജെപി നേതാവുമായ നമിത. വിജയിയുടെ വരവിൽ ഒരു ആശങ്കയും ഇല്ലെന്നും സുനാമി പോലെ ബിജെപി കരുത്താർജ്ജിക്കുകയാണെന്നും നമിത ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

YouTube video player

07:42 AM (IST) Nov 03

മെഡിസെപ്പ് പൊളിച്ച് പണിയും

വ്യാപക വിമർശനങ്ങൾക്കൊടുവിൽ സർക്കാർ ജീവനക്കാരുടെ ആരോഗ്യ സുരക്ഷാ പദ്ധതിയായ മെഡിസെപ്പ് പൊളിച്ച് പണിയാൻ സർക്കാർ തീരുമാനം. നിലവിലുള്ള പാളിച്ചകൾ തിരുത്തി, ജീവനക്കാർക്ക് കൂടുതൽ ഗുണപ്രദമായ രീതിയിൽ പദ്ധതി നടപ്പാക്കുന്നതിനെ കുറിച്ച് പഠിക്കാൻ വിദഗ്ദ സമിതിയെ നിയോഗിച്ചു. പദ്ധതി നടത്തിപ്പുകാരായ ഓറിയന്റൽ ഇന്‍ഷുറൻസ് കമ്പനിയുമായുള്ള കരാർ അടുത്ത ജൂണിൽ അവസാനിക്കും.

YouTube video player

07:42 AM (IST) Nov 03

സമാന്തര ഇന്‍റലിജൻസ് സംവിധാനം പിരിച്ചുവിട്ടു

എഡിജിപി എം ആർ അജിത് കുമാർ തുടങ്ങിവച്ച സമാന്തര ഇന്റലിജന്റ്സ് സംവിധാനം പിരിച്ചുവിട്ട് പുതിയ മേധാവി മനോജ് എബ്രഹാം. 40 ഉദ്യോഗസ്ഥരോട് മാതൃ യൂണിറ്റിലേക്ക് മടങ്ങാൻ നിർദേശം നല്‍കി. സംസ്ഥാന ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ ഉള്ളപ്പോഴാണ് എഡിജിപിക്കായി പ്രത്യേക സംവിധാനം ഉണ്ടാക്കിയത്.‍ ഡിജിപി അറിയാതെ പ്രത്യേക സംവിധാനം ഉണ്ടാക്കിയത് സംസ്ഥാന ജില്ലാ സ്പെഷ്യൽ ബ്രാഞ്ചുകൾ നിലനിൽക്കെയാണ്.