മാവോയിസ്റ്റ് ബന്ധമാരോപിച്ച് വടകരയില്‍ നിന്നും പിടിയിലായ ഇബ്രാഹിം കഴിഞ്ഞ ആറുവര്‍ഷമായി വിയൂര്‍ ജയിലിലാണ്. ജാമ്യാപേക്ഷ പലവണ തള്ളിയിട്ടും വിചാരണ തുടങ്ങിയിട്ടില്ല.

വയനാട്: മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തി തടവില്‍ കഴിയുന്ന മേപ്പാടി സ്വദേശി ഇബ്രാഹിമിന് ചികില്‍സക്കായി പരോള്‍ നല‍്കണമെന്നാവശ്യപ്പെട്ട് കുടുംബം മുഖ്യമന്ത്രിയെ സമീപിച്ചു. ഇബ്രാഹിമിന്‍റെ ആരോഗ്യനില കൂടുതല്‍ മോശമാകുന്ന സാഹചര്യത്തിലാണിത്. ഇതെ ആവശ്യമുന്നയിച്ച് വിവിധ മനുഷ്യാവകാശപ്രവര്‍ത്തകരും മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിട്ടുണ്ട്.

മാവോയിസ്റ്റ് ബന്ധമാരോപിച്ച് വടകരയില്‍ നിന്നും പിടിയിലായ ഇബ്രാഹിം കഴിഞ്ഞ ആറുവര്‍ഷമായി വിയൂര്‍ ജയിലിലാണ്. ജാമ്യാപേക്ഷ പലവണ തള്ളിയിട്ടും വിചാരണ തുടങ്ങിയിട്ടില്ല. കൊവിഡ് നിയന്ത്രണങ്ങളുള്ളതിനാല്‍ വിചാരണ വൈകുമെന്ന സാഹചര്യത്തിലാണ് പരോള്‍ ആവശ്യപ്പെട്ട് ഭാര്യയും മക്കളും മുഖ്യമന്ത്രിയെ സമീപിച്ചത്. ഹൃദ്രോഗവും പ്രമേഹവും അലട്ടുന്നതിനാല്‍ തുടര്‍ ചികില്‍സക്ക് പരോള്‍ ആവശ്യമെന്നാണ് ബന്ധുക്കല്‍ നിവേദനത്തില്‍ പറയുന്നത്. ബന്ധുക്കള്‍ക്കോപ്പം വിവിധ മനുഷ്യാവകാശ പ്രവര്‍ത്തകരും ഇതെ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രിയെ സമീപിച്ചിട്ടുണ്ട്. 

ഗുരുതര രോഗമുള്ളവർക്ക് ജയിലില്‍ നിന്നും കൊവിഡ് ബാധിക്കാന്‍ സാധ്യത കുടുതലയാതിനാല്‍ ജാമ്യമോ പരോളോ അനുവദിക്കാമെന്ന് സുപ്രീം കോടതി വിധിയാണ് കുടുബത്തിന്‍റെ പ്രതീക്ഷ. അതെസമയം യുഎപിഎ കേസില്‍ തടവിലുള്ള ആര്‍ക്കും ഇതുവരെ പരോള്‍ നല്‍കിയിട്ടില്ല.