സാമൂഹ്യ മാധ്യമങ്ങൾ വഴി സർവേ നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും ഇത് ഹൈകോടതിയെ അറിയിക്കും എന്നും ആരിഫ്  പറഞ്ഞു. 

മലപ്പുറം: എസ്എംഎ ബാധിതനായിരുന്ന ഇമ്രാന്‍റെ ചികിത്സയ്ക്കായി ലഭിച്ച ധനസഹായം എന്ത് ചെയ്യണമെന്നതില്‍ തീരുമാനം ഉടന്‍. പൊതുജനാഭിപ്രായം തേടി തുടര്‍നടപടി എടുക്കുമെന്ന് ഇമ്രാന്‍റെ പിതാവ് ആരിഫ് പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങൾ വഴി സർവേ നടത്തി ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുമെന്നും ഇത് ഹൈക്കോടതിയെ അറിയിക്കും എന്നും ആരിഫ് പറഞ്ഞു. സ്‌പൈനല്‍ മസ്‌കുലാര്‍ അട്രോഫി ബാധിച്ച് വെന്‍റിലേറ്ററില്‍ കഴിഞ്ഞിരുന്ന ഇമ്രാൻ ഈ മാസം 21 നാണ് മരിച്ചത്. ചികിത്സയ്ക്കായി പണം സ്വരൂപിച്ച് കൊണ്ടിരിക്കെയായിരുന്നു ഇമ്രാന്‍റെ മരണം.18 കോടി വേണ്ട ചികിത്സക്ക് 16.5 കോടിയോളം രൂപ സമാഹരിച്ചിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona.