കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിലെ ഘടകകക്ഷികളുടെ 22 സ്ഥാനാർത്ഥികളെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റി. 

ദിസ്പൂർ: അസമിൽ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുൻപേ റിസോർട്ട് രാഷ്ട്രീയം. കോൺഗ്രസ് ഉൾപ്പെടുന്ന മഹാസഖ്യത്തിലെ ഘടകകക്ഷികളുടെ 22 സ്ഥാനാർത്ഥികളെ ജയ്പൂരിലെ റിസോർട്ടിലേക്ക് മാറ്റി. സ്ഥാനാർത്ഥികൾ വിജയിച്ചാൽ ബിജെപി വിലയ്ക്ക് എടുക്കുമോ എന്ന ആശങ്കയെ തുടർന്നാണ് നീക്കം. കോൺഗ്രസ് ഉൾപ്പെടെ പത്തു പാർട്ടികൾ അടങ്ങുന്നതാണ് അസമിലെ മഹാസഖ്യം. മെയ് രണ്ടിനാണ് ഫലപ്രഖ്യാപനം. 

Add Asianetnews as a Preferred SourcegooglePreferred