കോഴിക്കോട്: അന്തരിച്ച കവി സുഗതകുമാരിയെ അനുസ്മരിച്ച് എംടി വാസുദേവൻ നായര്‍.  അടുത്ത സുഹൃത്തായിരുന്നു . കവിയെന്ന നിലയിലുള്ള ബഹുമാനം മാത്രമല്ല, ഭാഷയുടെ നിലനിൽപ്പും പ്രകൃതിയുടെ നിലനിൽപ്പും കാടു സംരക്ഷണവും അടക്കം മനുഷ്യന് ആവശ്യമുള്ള എല്ലാ കാര്യങ്ങളെ കുറിച്ചും ഉത്കണ്ഠയുള്ള ആളായിരുന്നു സുഗത കുമാരിയെന്ന് എംടി പറഞ്ഞു.

സാധാരണ കവിയായിരുന്നില്ല അവര്‍. കാലഘട്ടത്തിൽ സമൂഹത്തിനും നാടിനും എല്ലാം വലിയ നഷ്ടമാണ്. ഇനി സുഗതയില്ല എന്ന് പറയുമ്പോൾ അത് സഹിക്കാനാകുന്ന കാര്യം അല്ല . നമ്മുടെ നഷ്ടം, കാലത്തിന്റെ നഷ്ടം, മാനവിതകത ഇല്ലാതാകുന്ന കാലത്ത്, ്ത് വീണ്ടെടുക്കാൻ നടക്കുന്ന തീവ്ര ശ്രമങ്ങൾക്കിടക്ക് തീരാ നഷ്ടമാണ് വിയോഗമെന്ന് എംടി പറഞ്ഞു