ഉത്തരവാദികളായ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്ന് റോഡ് സേഫ്റ്റി കമ്മീഷണർ ആവശ്യപ്പെട്ടു.
കൊച്ചി: കൊച്ചിയിൽ കേബിള്‍ കുരുങ്ങി വഴിയാത്രക്കാരന് വീണ്ടും പരിക്കേറ്റ സംഭവത്തിൽ ഉത്തരവാദികളായവർക്കെതിരെ നരഹത്യാശ്രമത്തിന് കേസെടുക്കണമെന്നവശ്യപ്പെട്ട് റോഡ് സേഫ്റ്റി കമ്മീഷണർ. കൊച്ചി സിറ്റി പൊലിസ് കമ്മീഷണർക്കാണ് എസ് ശ്രീജിത്ത് കത്ത് നൽകിയത്. ഹൈക്കോടതി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കൊച്ചയിൽ യോഗം ചേർന്ന് തീരുമാനമെടുത്തിട്ടും അപകടരമായ കേബിള്‍ മാറ്റുന്നതിൽ ഉദ്യോഗസ്ഥരുടെ ഭാഗത്തും വീഴ്ചയുണ്ടായിട്ടുണ്ട്. അതിനാൽ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരെയും കേസെടുക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.
