മൂത്തേടത്ത് മസ്ക്ക് ധരിക്കാത്ത വൃദ്ധയെ താക്കീത് ചെയ്യുന്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ സെക്ട്രൽ മജിസ്ട്രേറ്റിനോട് തഹസിൽദാർ വിശദീകരണം തേടി. 

മലപ്പുറം: മൂത്തേടത്ത് മസ്ക്ക് ധരിക്കാത്ത വൃദ്ധയെ താക്കീത് ചെയ്യുന്ന വീഡിയോ മൊബൈൽ ഫോണിൽ പകർത്തി പ്രചരിപ്പിച്ച സംഭവത്തിൽ സെക്ട്രൽ മജിസ്ട്രേറ്റിനോട് തഹസിൽദാർ വിശദീകരണം തേടി. ദ്യശ്യങ്ങൾ സമൂഹ്യ മാധ്യമങ്ങിൽ പ്രചരിച്ചതോടെയാണ് നിലമ്പൂർ തഹസിൽദാർ വിശദീകരണം തേടിയത്.

മൂത്തേടം ചോളമുണ്ട സ്വദേശി അത്തിമണ്ണില്‍ ആയിഷ എന്ന 85-കാരിയെ സെക്ട്രൽ മജിസ്ട്രേറ്റിൻ്റെ നേതൃത്വത്തിലുള്ള സ്ക്വാഡ് താക്കീത് ചെയ്യുന്ന ദ്യശ്യമാണ് സമൂഹ്യ മാധ്യമങ്ങളിൽ പ്രചരിച്ചത്.വീട്ടിൽ നിന്ന്‌ ഇരുനൂറു മീറ്റർ അകലെയുള്ള മകൻ്റെ വീട്ടിലേക്ക് പോകുന്ന വഴിയാണ് ആയിഷയെ സെക്ട്രൽ മജിസ്ട്രേറ്റ് കണ്ടത്.

മാസ്‌കില്ലാത്തതിന് 85 കാരിക്കെതിരായ സെക്ടറൽ മജിസ്ട്രേറ്റ് നടപടി: പ്രതിഷേധത്തിനിടെ വിശദീകരണവുമായി ഉദ്യോഗസ്ഥർ

ഉദ്യോഗസ്ഥരുടെ ഹുങ്കാണിതെന്നും, ഉദ്യോഗസ്ഥർ മനുഷ്യരെ മൃഗങ്ങളെ പോലെ കാണരുതെന്നും മകൻ ഉണ്ണിക്കോയ പറഞ്ഞു. കരാർ വാഹനത്തിൻ്റെ ഡ്രൈവറാണ് ദ്യശ്യം പകർത്തി പ്രചരിപ്പിച്ചതെന്നും ഇത് അറിഞ്ഞില്ലെന്നുമാണ് സെക്ട്രൽ മജിസ്ട്രേറ്റ് നൽകിയ വിശദീകരണം.

YouTube video player

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona