ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023 ലെ റിപ്പോർട്ട് പുറത്ത്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളും, പട്ടിക വർഗക്കാർക്ക് എതിരായ കേസുകളിലും കുത്തനെ വർധന
തിരുവനന്തപുരം: ദേശീയ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ 2023 ലെ റിപ്പോർട്ട് പുറത്ത്. രാജ്യത്ത് സൈബർ കുറ്റകൃത്യങ്ങളും, പട്ടിക വർഗക്കാർക്ക് എതിരായ കേസുകളിലും കുത്തനെ വർധനവെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. സൈബർ കുറ്റകൃത്യങ്ങൾ 2022 നെ അപേക്ഷിച്ച് 31.2% വർധിച്ചു, പകുതിയിലധികവും സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. എസ്ടി വിഭാഗക്കാർക്കെതിരായ കേസുകളിൽ ഒരു വർഷത്തിനിടെ 28.8% വര്‍ധനവാണ് ഉണ്ടായത്. അതില്‍ തന്നെ ഏറ്റവും കൂടുതൽ മണിപ്പൂരിലാണ്.
2023 ൽ രാജ്യത്ത് ഒരു മണിക്കൂറിനിടെ മൂന്ന് കൊലപാതകം, മൂന്ന് പീഡന കേസുകൾ, 10 സൈബർ കുറ്റകൃത്യങ്ങൾ വീതം സംഭവിച്ചുവെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. ആകെ കുറ്റകൃത്യങ്ങളിൽ 7.2% വർധനവുണ്ടയി. കൊലപാതക കേസുകൾ 2.8% കുറഞ്ഞു. തട്ടിക്കൊണ്ടുപോകൽ കേസുകൾ 5.6% കൂടി. സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ 0.7% കൂടി. ഇതില്‍ 29 ശതമാനം കേസുകളും ഭർത്താവിന്‍റെയും ബന്ധുക്കളുടേയും മര്‍ദനവുമായി ബന്ധപ്പെട്ടാണ്. കുട്ടികളെ ഉപദ്രവിച്ച കേസുകളിൽ 9.2% വർധനവുണ്ടായിട്ടുണ്ട്. കുറ്റകൃത്യങ്ങളിൽ കുറ്റപത്രം സമർപ്പിക്കുന്നത് ഏറ്റവും ഉയർന്ന നിരക്ക് കേരളത്തിലാണ്. 95.6 ശതമാനം. നഗരങ്ങളിൽ ഏറ്റവും കൂടുതൽ കേസുകളില് കുറ്റപത്രം സമർപ്പിച്ചത് കൊച്ചിയിൽ. 97.2 ശതമാനം.


