Asianet News MalayalamAsianet News Malayalam

കൊവിഡ് പ്രൊട്ടോക്കോൾ ലംഘനത്തിനുള്ള പിഴത്തുക കൂട്ടിയേക്കും, തീരുമാനം ഇന്ന്

കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരായ പിഴത്തുക വർധിപ്പിക്കുന്ന കാര്യം മന്ത്രി സഭായോഗം ഇന്ന് പരിഗണിച്ചേക്കും. മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങളുടെ പിഴയാണ് കൂട്ടുന്നത്. 

Increase in fines for breach of Covid protocol cabinet may consider today
Author
Kerala, First Published Oct 7, 2020, 7:15 AM IST

തിരുവനന്തപുരം: കൊവിഡ് പ്രോട്ടോക്കോൾ ലംഘിക്കുന്നവർക്കെതിരായ പിഴത്തുക വർധിപ്പിക്കുന്ന കാര്യം മന്ത്രി സഭായോഗം ഇന്ന് പരിഗണിച്ചേക്കും. മാസ്ക് ധരിക്കാത്തതടക്കമുള്ള നിയമലംഘനങ്ങളുടെ പിഴയാണ് കൂട്ടുന്നത്. ശബരിമല ദർശനത്തിന് ഏർപ്പെടുത്തേണ്ട നിയന്ത്രണങ്ങൾ സംബന്ധിച്ചും തീരുമാനമുണ്ടാകും. പുതിയതായി ആരംഭിച്ച ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലറേയും ഇന്ന് തീരുമാനിക്കും. 

ഫാറൂഖ് കോളേജ് മുൻ പ്രിൻസിപ്പാൾ ഡോക്ടർ മുബാറക്ക് പാഷയെ വിസിയായി സർക്കാർ പരിഗണിക്കുന്നുവെന്നാണ് സൂചന. പിവിസിയായി കേരളാ യൂണിവേഴ്സിറ്റിയിലെ ഡോ. സുധീറും രജിസ്ട്രാർ ആയി കൊല്ലം ടികെഎം എഞ്ചിനീയറിംഗ് കോളേജിലെ ഡോക്ടർ ദിലീപും ആണ് പരിഗണനയിലുള്ളത്.

Follow Us:
Download App:
  • android
  • ios