Asianet News MalayalamAsianet News Malayalam

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം ശക്തം, സംസ്ഥാനം 71ാം റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു

India 71st Republic day protest against CAA in Kerala
Author
Thiruvananthapuram, First Published Jan 26, 2020, 9:05 AM IST

ദില്ലി: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം റിപ്പബ്ലിക് ദിനാഘോഷത്തിൽ ശക്തമായി ആഞ്ഞടിച്ചു. ലത്തീൻ കത്തോലിക്കാ സഭയുടെ പള്ളികളിൽ ഇടയലേഖനം വായിച്ചു. മുസ്ലിം പള്ളികളിൽ ഭരണഘടനാ സംരക്ഷണ ദിനമായി ആചരിച്ച് ദേശീയ പതാക ഉയർത്തുകയും ഭരണഘടനയുടെ ആമുഖം വായിക്കുകയും ചെയ്തു.

വരാപ്പുഴ ആർച്ച് ബിഷപ് ഡോ.ജോസഫ് കളത്തിപ്പറമ്പിൽ എറണാകുളം ഹൈക്കോർട്ട് ജംഗ്ഷനിലെ സെന്റ് ഫ്രാൻസീസ് അസ്സീസി കത്തീഡ്രലിൽ രാവിലെ 7.45 ന് ഭരണഘടനാ സംരക്ഷണ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. തിരുവനന്തപുരം പാളയം പള്ളിയിൽ ലത്തീൻ കത്തോലിക്കാ സഭ തിരുവനന്തപുരം അതിരൂപതാ ആർച്ച് ബിഷപ്പ് സൂസെപാക്യം ഭരണഘടന വായിച്ചു.

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ദേശീയ പതാക ഉയർത്തി. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. മലപ്പുറം എംഎസ്പി ഗ്രൗണ്ടിൽ മന്ത്രി കെടി ജലീൽ ദേശീയ പതാക ഉയർത്തി. എറണാകുളം കളക്ട്രേറ്റ് മൈതാനത്ത് മന്ത്രി എസി മൊയ്തീനും കട്ടപ്പനയിൽ മന്ത്രി എംഎം മണിയും കോഴിക്കോട് ബീച്ചിൽ മന്ത്രി ടിപി രാമകൃഷ്ണനും 

റിപ്പബ്ലിക്ക് ദിന പരേഡിൽ കൊല്ലത്ത് മന്ത്രി ജെ മേഴ്സികുട്ടി അമ്മ ദേശീയ പതാക ഉയർത്തി അഭിവാദ്യം സ്വീകരിച്ചു. പാലക്കാട് മന്ത്രി ബാലനും കോട്ടയത്ത് മന്ത്രി കെ കൃഷ്ണൻകുട്ടിയും ദേശീയ പതാക ഉയർത്തി. 

Follow Us:
Download App:
  • android
  • ios