നിയന്ത്രണത്തിനെതിരെ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രൻ ഉപരോധ സമരം നടത്തിയിരുന്നു.
തൃശ്ശൂര്‍: പാലിയേക്കര ടോള്‍ പ്ലാസയില്‍ (Paliyekkara Toll Plaza) തദേശിയരുടെ സൗജന്യ പാസ് തുടരും. ഒരു വീട്ടിലെ ഒരു വാഹനത്തിന് മാത്രം സൗജന്യ പാസെന്ന നിയന്ത്രണം ടോള്‍ പ്ലാസ അധികൃതര്‍ എടുത്തുമാറ്റി. നിയന്ത്രണത്തിനെതിരെ ടോള്‍ പ്ലാസയ്ക്ക് മുന്നില്‍ പുതുക്കാട് എംഎല്‍എ കെ കെ രാമചന്ദ്രൻ ഉപരോധ സമരം നടത്തിയിരുന്നു. തുടര്‍ന്ന് ജില്ല കളക്ടറുടെ നേതൃത്വത്തില്‍ ടോള്‍ പ്ലാസ അധികൃതരുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ടോള്‍ പ്ലാസയുടെ പത്തു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്ന ആറ് പഞ്ചായത്തുകളില്‍ ഉളളവര്‍ക്കാണ് സൗജന്യ പാസ് ലഭിക്കുക.
ആറുമാസം കൂടുമ്പോള്‍ പാസ് പുതുക്കണം. ഒരു വീട്ടില്‍ ഒരു വാഹനത്തിന് മാത്രമായിരിക്കും സൗജന്യ പാസ് അനുവദിക്കുകയെന്നായിരുന്നു ടോള്‍ പ്ലാസയില്‍ നിന്ന് വന്ന പുതിയ തീരുമാനം. ഇതിനെതിരെ പ്രതിഷഷേധം ഉയര്‍ന്നതോടെയാണ് എംഎല്‍എ കെ കെ രാമചന്ദ്രന്‍ പാലിയേക്കര ടോള്‍ പ്ലാസ്യ്ക്ക് മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തിയത്. കെ കെ രാമചന്ദ്രന്‍ എംഎല്‍എ, കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്‍റ് എം ആര്‍ രഞ്ജിത്ത്, പഞ്ചായത്ത് പ്രസിഡന്‍റുമാരായ ടി എസ് ബൈജു, ഇ കെ അനൂപ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു ഉപരോധ സമരം.
