തിരുവന്തപുരം: കണ്ണൂരിലെ ആന്തൂര്‍ നഗരസഭയില്‍ നിന്നുള്ള നിസ്സഹകരണം മൂലം പ്രവാസി സംരംഭകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ ഇടപെടുന്നു. പ്രവാസിയായിരുന്ന സാജന്റെ മരണത്തില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന ആന്തൂര്‍ നഗരസഭയിലെ ഉന്നത ഉദ്യോഗസ്ഥരെ വ്യവസായമന്ത്രി എസി മൊയ്തീന്‍ തിരുവനന്തപുരത്തേക്ക് വിളിപ്പിച്ചു. 

ആന്തൂര്‍ നഗരസഭാ സെക്രട്ടറി, ഓവര്‍സിയര്‍, മുന്‍സിപ്പല്‍ എഞ്ചിനീയര്‍ എന്നീ ഉദ്യോഗസ്ഥരെയാണ് മന്ത്രി അടിയന്തരമായി തലസ്ഥാനത്തേക്ക് വിളിപ്പിച്ചത്. സാജന്‍റെ ഓഡിറ്റോറിയവുമായി ബന്ധപ്പെട്ട മുഴുവന്‍ ഫയലുകളുമായി ഈ ഉദ്യോഗസ്ഥര്‍ തിരുവനന്തപുരത്ത് എത്തിയിട്ടുണ്ട്.