ഷോക്കേറ്റ് വീണ കുരങ്ങുകൾക്ക് പുതുജീവൻ നൽകി വന സംരക്ഷണ സമിതി പ്രവർത്തകർ

തിരുവനന്തപുരം: ഷോക്കേറ്റ് വീണ കുരങ്ങുകൾക്ക് പുതുജീവൻ നൽകി വന സംരക്ഷണ സമിതി പ്രവർത്തകർ. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് തിരുവനന്തപുരം വിതുര കല്ലാറിൽ വൈദ്യുത ലൈനില്‍ നിന്ന് രണ്ട് കുരങ്ങുകൾക്ക് ഷോക്കേറ്റത്. സമീപത്ത് ജോലി ചെയ്യുകയായിരുന്ന വന സംരക്ഷണ സമിതി പ്രവർത്തകരായ ഉദയ, സചിത്ര എന്നിവർ സിപിആർ നൽകിയതോടെ ജീവൻ തിരിച്ചുകിട്ടുകയായിരുന്നു. വീഴചയുടെ ആഘാതത്തിൽ ഒരു കുരങ്ങിന്‍റെ നെറ്റിയില്‍ പരിക്കേറ്റിട്ടുണ്ട്.

YouTube video player