Asianet News MalayalamAsianet News Malayalam

INS Ranvir Blast : ഐഎൻഎസ് രൺവീറിൽ പൊട്ടിത്തെറി; മൂന്ന് നാവികർ കൊല്ലപ്പെട്ടു

ഇന്ത്യൻ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ.

INS Ranvir Blast multiple naval personnel killed in mishap
Author
Mumbai, First Published Jan 18, 2022, 9:41 PM IST

മുംബൈ: ഇന്ത്യൻ നാവിക സേനയുടെ (Indian Navy) യുദ്ധ കപ്പൽ ഐഎൻഎസ് രൺവീറിൽ (INS Ranvir) പൊട്ടിത്തെറി. മൂന്ന് നാവികർ അപകടത്തിൽ കൊല്ലപ്പെട്ടുവെന്നാണ് വിവരം. മുംബൈ ഡോക് യാർഡിലാണ് അപകടമുണ്ടായത്. സ്ഥിതി നിയന്ത്രണ വിധേയമാണെന്ന് നാവികസേന അറിയിച്ചു. സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. 

ഇന്ത്യൻ നാവികസേനയുടെ അഞ്ച് രാജ്പുത് ക്ലാസ് യുദ്ധക്കപ്പലുകളിൽ നാലാമത്തേതാണ് ഐഎൻഎസ് രൺവീർ. കിഴക്കൻ നാവിക കമാൻഡിൽ നിന്ന് ക്രോസ് കോസ്റ്റ് ഓപ്പറേഷനൽ ഡിപ്ലോയ്മെന്റിലായിരുന്നു ഐഎൻഎസ് രൺവീർ. തിരികെ ആസ്ഥാനത്തേക്ക് വരാനിരിക്കേയാണ് അപകടമുണ്ടായത് . 

കപ്പലിൻ്റെ അകത്ത് പൊട്ടിത്തെറി ഉണ്ടായ ഉടൻ തന്നെ ഉദ്യോഗസ്ഥർ ഉചിതമായ നടപടി സ്വീകരിച്ചുവെന്നും കപ്പലിന് സാരമായ കേടുപാടുകൾ പറ്റിയിട്ടില്ലെന്നുമാണ് നാവിക സേനയുടെ ഔദ്യോഗിക പ്രതികരണം.

എന്താണ് സംഭവിച്ചതെന്ന് പരിശോധിക്കാൻ ബോർഡ് ഓഫ് ഇൻക്വയറി രൂപീകരിച്ചിട്ടുണ്ട്. 

നാവിക സേനയുടെ പ്രതികരണം.

Incident onboard INS Ranvir at Naval Dockyard Mumbai
In an unfortunate incident today at Naval Dockyard Mumbai, three naval personnel succumbed to injuries caused by an explosion in an internal compartment onboard INS Ranvir. The ship's crew responded immediately and quickly brought the situation under control. No major material damage has been reported. INS Ranvir was on cross coast operational deployment from the Eastern Naval Command since Nov 2021 and was due to return to base port shortly. A Board of inquiry has been ordered to investigate into the cause.
Follow Us:
Download App:
  • android
  • ios