തിരുവന്തപുരം: സർക്കാർ ഉദ്യോഗസ്ഥർ ഉപയോഗിക്കുന്ന വാഹനങ്ങളിൽ വിൻഡോ കർട്ടനും കറുത്ത ഫിലിമും മാറ്റണമെന്ന് ഡിജിപി. കോടതി നിർദ്ദേശം സർക്കാർ ഉദ്യോഗസഥർ അനുസരിക്കാതിരുന്നാൽ പൊതുജനവും നിയമം അനുസരിക്കില്ല. പൊലീസ് ഉദ്യോഗസ്ഥർ പ്രത്യേക ശ്രദ്ധ ഇക്കാര്യത്തിൽ ശ്രദ്ധ ചെലുത്തണമെന്നും ഡിജിപി ആവശ്യപ്പെട്ടു.