Asianet News MalayalamAsianet News Malayalam

കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതിയെ പീഡിപ്പിച്ച കേസ്; ആരോഗ്യപ്രവർത്തകനെ സസ്‌പെന്‍ഡ് ചെയ്യാൻ നിര്‍ദേശം

കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാങ്ങോട് ഭരതന്നൂര്‍ സ്വദേശി പ്രദീപിനെതിരെ നടപടിയെടുക്കാനാണ് നിര്‍ദേശം.  

Instruction to suspend health worker whoattacked covid quarantine woman
Author
Thiruvananthapuram, First Published Sep 7, 2020, 3:18 PM IST

തിരുവനന്തപുരം: കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ച സംഭവത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ സര്‍വീസിന്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ആരോഗ്യ വകുപ്പ് ഡയറക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ നടപടിയെടുക്കാന്‍ വനിതാ കമ്മിഷനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.

കൊവിഡ്  നിരീക്ഷണത്തില്‍ കഴിഞ്ഞ യുവതിയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പാങ്ങോട് ഭരതന്നൂര്‍ സ്വദേശി പ്രദീപിനെതിരെ അച്ചടക്ക നടപടി സ്വീകരിക്കണമെന്നാണ് ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ എം സി ജോസഫൈന്‍ നിര്‍ദേശം നല്‍കിയത്. സംഭവത്തില്‍ വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുത്ത് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ തിരുവനന്തപുരം റൂറല്‍ എസ് പിയോട് നിര്‍ദേശിച്ചു. റിപ്പോർട്ട് ലഭിക്കുന്ന മുറയ്ക്ക് ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കും. 

ആന്മുളയില്‍ കൊവിഡ് രോഗിയെ ആംബുലന്‍സ് ഡ്രൈവര്‍ പീഡിപ്പിച്ച സംഭവത്തിലും വനിതാ കമ്മിഷന്‍ സ്വമേധയാ കേസെടുത്ത് തുടര്‍നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നത് തടയാന്‍ കോവിഡ് മാനദണ്ഡങ്ങള്‍ ഉദ്യോഗസഥര്‍ കര്‍ശനമായി പാലിക്കുന്നുവെന്ന് ഉറപ്പാക്കണമെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്സണ്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് നിര്‍ദേശം നല്‍കി. 

Follow Us:
Download App:
  • android
  • ios