ജില്ലാ പൊലീസ് മേധാവിമാർക്കും കോസ്റ്റൽ പൊലീസിനും ഡിജിപി ജാഗ്രതാ നിർദ്ദേശം നൽകി. 

ചെന്നൈ: ശ്രീലങ്കയില്‍ നിന്ന് ആയുധങ്ങളുമായി ബോട്ട് രാമേശ്വരം തീരത്തേക്ക് തിരിച്ചുവെന്ന രഹസ്യാന്വേഷണ വിവരത്തിന്‍റെ അടിസ്ഥാനത്തില്‍ തമിഴ്നാട് തീരത്ത് സുരക്ഷ വര്‍ധിപ്പിച്ചു. തീരസംരക്ഷണ സേനയ്ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. കന്യാകുമാരി, തൂത്തുക്കുടി, രാമേശ്വരം, ചെന്നൈ തീരങ്ങളില്‍ സായുധരായ സുരക്ഷാസേനയെ വിന്യസിച്ചു. രാമേശ്വരം തീരത്ത് അതീവജാഗ്രതാ നിര്‍ദേശമുണ്ട്. രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കേരളാ തീരത്തും സുരക്ഷ വർധിപ്പിച്ചു. ജില്ലാ പൊലീസ് മേധാവിമാർക്കും കോസ്റ്റൽ പൊലീസിനും ഡിജിപി ജാഗ്രതാ നിർദ്ദേശം നൽകി.