തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിനെതിരെ ഇന്‍റര്‍ ചര്‍ച്ച് വിദ്യാഭ്യാസ കൗണ്‍സില്‍. ന്യൂനപക്ഷ അവകാശങ്ങള്‍ സര്‍ക്കാര്‍ കവര്‍ന്നെടുക്കുകയാണെന്ന് ഇന്‍റര്‍ ചര്‍ച്ച് വിദ്യാഭ്യാസ കൗണ്‍സില്‍ വിമർശിച്ചു.

ഇന്റര്‍ ചര്‍ച്ച് വിദ്യാഭ്യാസ കൗണ്‍സില്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ 2016 മുതല്‍ നടത്തിയ ആയിരത്തിലേറെ വരുന്ന അധ്യാപക നിയമനങ്ങള്‍ അംഗീകരിക്കണം. വിവിധ കോളേജുകളിലേക്ക് അനുവദിച്ച കോഴ്സുകള്‍ക്ക് ആനുപാതികമായി അധ്യാപക നയമനം നടത്തണം. ഏകജാലക സംവിധാനത്തിലെ പാളിച്ചകള്‍ തിരുത്തണമെന്നും ഇന്റര്‍ ചര്‍ച്ച് വിദ്യാഭ്യാസ കൗണ്‍സിൽ ആവശ്യപ്പെട്ടു.