Asianet News MalayalamAsianet News Malayalam

വീഴ്‍ചകള്‍ ചൂണ്ടിക്കാണിച്ചു; ഐഎന്‍ടിയുസി നേതാവിനെ പൊതുവേദിയില്‍ നിന്ന് ഇറക്കിവിട്ടു

സ്ഥാപനത്തിലെ പിൻവാതിൽ നിയമനങ്ങളെ പറ്റിയും പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളെ പറ്റിയും വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് സുധീർ പ്രസംഗിച്ചു കൊണ്ടിരുന്ന മൈക്ക് ഓഫ് ചെയ്ത ശേഷം ഇറക്കിവിട്ടത്. 

INTUC leader was dismissed from stage
Author
Kollam, First Published Feb 18, 2021, 10:57 AM IST

കൊല്ലം: സംസ്ഥാന ഫാമിംഗ് കോർപ്പറേഷൻ നടത്തിപ്പിലെ വീഴ്ചകൾ ചൂണ്ടിക്കാണിച്ച ഐഎൻടിയുസി നേതാവിനെ പൊതുവേദിയിൽ നിന്ന് ഇറക്കിവിട്ടു. ഇന്നലെ പത്തനാപുരത്തെ ഹൈടെക് നഴ്സറി  ഉദ്ഘാടന വേദിയിൽ നിന്നാണ് ഐഎൻടിയുസി നേതാവ് സുധീർ മലയിലിനെ എൽഡിഎഫ് നേതാക്കളും ഫാമിംഗ് കോർപ്പറേഷൻ അധികൃതരും ചേർന്ന് ഇറക്കിവിട്ടത്. 

സ്ഥാപനത്തിലെ പിൻവാതിൽ നിയമനങ്ങളെ പറ്റിയും പദ്ധതി നടത്തിപ്പിലെ ക്രമക്കേടുകളെ പറ്റിയും വിമർശനം ഉന്നയിച്ചതിനെ തുടർന്നാണ് സുധീർ പ്രസംഗിച്ചു കൊണ്ടിരുന്ന മൈക്ക് ഓഫ് ചെയ്ത ശേഷം ഇറക്കിവിട്ടത്. സിപിഎം നേതാവും പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറുമായ തുളസീധരൻ പിള്ളയുടെ നേതൃത്വത്തിലായിരുന്നു നടപടി.

Follow Us:
Download App:
  • android
  • ios