കൊച്ചി: കള്ള് കേസിലെ പ്രതികൾ ഫോറൻസിക് വ്യാജരേഖ ഉണ്ടാക്കിയതിൽ വിശദമായ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികൾ കോടതിയെ കബളിപ്പിച്ചെന്ന് കോടതി നിരീക്ഷിച്ചു. തിരുവനന്തപുരം കെമിക്കൽ എക്സാമിനേഷൻ ലാബാണ് വ്യാജരേഖ തയ്യാറാക്കി നൽകിയത്. രേഖകളുടെ പകർപ്പ് ഏഷ്യാനെറ് ന്യൂസിന് ലഭിച്ചു. 

കള്ള് കേസിലെ പ്രതികൾക്ക് വേണ്ടിയാണ് ഉദ്യോഗസ്ഥർ വ്യാജ റിപ്പോർട്ട്‌ തയ്യാറാക്കിയത്. ഫോറൻസിക് റിപ്പോർട്ട്‌ വിശ്വസിച്ചു ഹൈക്കോടതി പ്രതികളെ വെറുതെ വിട്ടു. വ്യാജ റിപ്പോർട്ടാണ് കോടതിയിലേക്ക് ഉദ്യോഗസ്ഥർ അയച്ചത്. കടുത്തുരുത്തി പൊലീസിന് തോന്നിയ സംശയമാണ് കള്ളക്കളി പുറത്ത് കൊണ്ടുവന്നത്. റിപ്പോർട്ട്‌ വ്യാജമാണെന്ന് ഫോറൻസിക് ലാബിലെ ആഭ്യന്തര പരിശോധനയിലും കണ്ടെത്തി. സയന്റിഫിക് ഓഫീസർ ജയപ്രകാശ്, യുഡി ടൈപ്പിസ്റ്റ് മൻസൂർ ഷ എന്നിവരാണ് വ്യാജരേഖ തയ്യാറാക്കിയത്.