വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വേണുഗോപാലിനെ അപകീർത്തിപ്പെടുത്താനും പ്രതിച്ഛായ തകർക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോപണം.

തിരുവനന്തപുരം : എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ സമൂഹമാധ്യമങ്ങളിലുണ്ടായ സൈബർ ആക്രമണത്തിൽ അന്വേഷണം നടത്തും. പ്രതികളെ അറസ്‌റ്റ് ചെയ്യാൻ ക്രമസമാധന ചുമതലയുള്ള എഡിജിപിക്ക് രമേശ് ചെന്നിത്തല നിർദ്ദേശം നൽകി. പ്രവീൺകുമാർ എംഎൽഎ നൽകിയ പരാതിയിലാണ് നടപടി. വ്യാജ ഫേസ്ബുക്ക് അക്കൗണ്ടുകൾ ഉപയോഗിച്ച് വേണുഗോപാലിനെ അപകീർത്തിപ്പെടുത്താനും പ്രതിച്ഛായ തകർക്കാനും ബോധപൂർവമായ ശ്രമം നടക്കുന്നുണ്ടെന്നാണ് ആരോപണം. അർജന്റീനയുടെ തോൽവിക്ക് പിന്നിൽ വരെ കെ.സി. വേണുഗോപാലാണെന്ന് പ്രചരിപ്പിക്കുന്ന തരത്തിൽ വ്യാജ അക്കൗണ്ടുകൾ ഉപയോഗിച്ച് വലിയൊരു റാക്കറ്റ് ഇതിന് പിന്നിൽ പ്രവർത്തിക്കുന്നുണ്ടെന്നും ഡിസിസി പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആരോപിച്ചിരുന്നു.