കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർ ഇടപാടിൽ ഉൾപ്പെട്ടിരിക്കാനുളള സാധ്യതയും വിജിലൻസ് തളളിക്കളയുന്നില്ല. സംഭവത്തില്‍ കേസെടുക്കാനുളള ശുപാർശ അടങ്ങിയ ഫയലാണ് എറണാകുളം യൂണിറ്റ് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുക.

കൊച്ചി: എറണാകുളം ചൂർണിക്കരയില്‍ ഭൂമി തരംമാറ്റാന്‍ വ്യാജരേഖയുണ്ടാക്കിയ കേസില്‍ പ്രാഥമിക അന്വേഷണ റിപ്പോർട്ട് വിജിലന്‍സ് എറണാകുളം യൂണിറ്റ് സംസ്ഥാന വിജിലൻസ് ഡയറക്ടർക്ക് ഇന്ന് സമർപ്പിച്ചേക്കും. സർക്കാർ ഉദ്യോഗസ്ഥനായ അരുണിന്‍റെ പങ്ക് കേസില്‍ വ്യക്തമായതോടെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനാണ് അന്വേഷണസംഘത്തിന്‍റെ തീരുമാനം.

കൂടുതൽ റവന്യൂ ഉദ്യോഗസ്ഥർ ഇടപാടിൽ ഉൾപ്പെട്ടിരിക്കാനുളള സാധ്യതയും വിജിലൻസ് തളളിക്കളയുന്നില്ല. സംഭവത്തില്‍ കേസെടുക്കാനുളള ശുപാർശ അടങ്ങിയ ഫയലാണ് എറണാകുളം യൂണിറ്റ് വിജിലൻസ് ഡയറക്ടർക്ക് സമർപ്പിക്കുക. ചൂർണിക്കരയിൽ തണ്ണീർത്തടം നികത്തുന്നതിന് വ്യാജരേഖ തയ്യാറാക്കാൻ കൂട്ടുനിന്ന ലാന്‍റ് റവന്യു കമ്മീഷണറേറ്റിലെ ഓഫീസ് അസിസ്റ്റന്‍റായിരുന്ന കെ അരുൺകുമാറിനെ നേരത്തെ സസപെന്‍ഡ് ചെയ്തിരുന്നു.

ലാന്റ് റവന്യു കമ്മീഷണറാണ് ഉത്തരവിറക്കിയത്. ഇടനിലക്കാരനായ അബുവിന്‍റെ പക്കൽ നിന്ന് ആറ് ആധാരങ്ങളടക്കമുളളവ കണ്ടെടുത്തിരുന്നു. ചൂർണിക്കരയിലെ ഭൂമി കൂടാതെ മറ്റെവിടെയൊക്കം ഇവർ വ്യാജരേഖകളുണ്ടാക്കി ഭൂമി തരം മാറ്റിയെന്ന് കണ്ടെത്താനാണ് വിജിലൻസിന്‍റെ തീരുമാനം.