തൃശൂർ: കൊടകര കുഴല്‍പ്പണക്കേസില്‍ കൂടുതല്‍ പേരെ ഇന്ന് ചോദ്യം ചെയ്യും. ബിജെപി മധ്യമേഖലാ സംഘടനാ സെക്രട്ടറി എല്‍. പത്മകുമാറിനെ ഉള്‍പ്പെടെയാണ് ചോദ്യം ചെയ്യുന്നത്. പൊലീസ് ക്ലബ്ലില്‍ എത്തണമെന്ന് ചൂണ്ടിക്കാട്ടി പത്മകുമാറിന് പൊലീസ് നോട്ടിസ് നല്‍കിയിരുന്നു. ബിജെപിയുടെ എറണാകുളം, ഇടുക്കി, കോട്ടയം, ആലപ്പുഴ ജില്ലകളുടെ ചുമതലയുള്ള നേതാവാണ് എല്‍. പത്മകുമാര്‍.  കുഴല്‍പ്പണക്കേസ് പ്രതികളുമായി ബന്ധമുള്ളവരേയും ഇന്ന് ചോദ്യം ചെയ്യും. കുഴൽപ്പണം കൊണ്ടുപോയത് ആലപ്പുഴ ബിജെപി ഭാരവാഹികൾക്ക് നൽകാനെന്ന് പൊലീസ് കണ്ടെത്തൽ. 

"ഒന്നും അറിയില്ല, പണം ബിജെപിയുടേതല്ല" ; കൊടകര കേസിൽ ബിജെപിക്ക് പങ്കില്ലെന്ന് തൃശ്ശൂർ ജില്ലാ പ്രസിഡൻ്...

ധർമ്മ രാജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യൽ. തൃശ്ശൂർ ജില്ലാ പ്രസഡിന്റ് കെ കെ അനീഷ് അടക്കമുള്ള ബിജെപി നേതാക്കളെ നേരത്തെ ചോദ്യം ചെയ്തിരുന്നു. കുഴൽപ്പണവുമായി ബിജെപിക്ക് പങ്കില്ലെന്നും പണം ബിജെപിയുടേതല്ലെന്നും അനീഷ്  പറഞ്ഞു. ധർമ്മരാജ് മുറിയെടുത്ത് നൽകിയെന്ന് സമ്മതിച്ച അനീഷ പക്ഷേ പണം ഉള്ളതായി അറിയില്ലായിരുന്നുവെന്നാണ് പറയുന്നത്. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona