പത്തനംതിട്ട: പൊലീസ് കസ്റ്റഡിയിലുള്ള വിദേശ പൗരന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. പത്തനംതിട്ട പൊലീസിന്റെ കസ്റ്റഡിയിലുള്ള ഇറാനിയൻ പൗരനാണ് കൊവിഡ്. തിരുവല്ലയിലെ സ്വകാര്യ സ്ഥാപനത്തിൽ സാമ്പത്തിക ക്രമക്കേട് കാണിച്ചതിനാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്. ടെഹ്റാനിൽ നിന്നാണ് ഇയാൾ ഇന്ത്യയിലെത്തിയത്.