മലക്കപ്പാറ: വാല്‍പ്പാറയ്ക്കു സമീപം മലക്കപ്പാറയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ചിരുന്ന ബസ് മറിഞ്ഞു ഒരാള്‍ മരിച്ചു. അപകടത്തില്‍ പത്ത് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. കോളേജിലെ വിദ്യാര്‍ത്ഥിനിയായ ആന്‍സി വര്‍ഗ്ഗീസാണ് അപകടത്തില്‍ മരിച്ചത്.

കോളേജില്‍ നിന്നും പരിസ്ഥിതി പഠനക്യാംപില്‍ പങ്കെടുക്കാനായി വന്നതായിരുന്നു വിദ്യാര്‍ത്ഥികളുടെ സംഘം. ഇവര്‍ സഞ്ചരിച്ചിരുന്ന ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് മറിഞ്ഞാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ മലക്കപ്പാറയിലേയും വാല്‍പ്പാറയിലേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ആരുടേയും നില ഗുരുതരമല്ല.