കേന്ദ്ര, സംസ്ഥാന സർക്കാർ ആരോഗ്യ ഇൻഷുറൻസ് പദ്ധതികളിലെ 5 ലക്ഷം രൂപയുടെ കവറേജ് നിലവിലെ ചികിത്സാച്ചെലവുകൾക്ക് അപര്യാപ്തമാണെന്ന് പൊതുജനം അഭിപ്രായപ്പെടുന്നത്. സാമ്പത്തിക ഭാരമില്ലാതെ മികച്ച ചികിത്സ ഉറപ്പാക്കാൻ ഇൻഷുറൻസ് പരിധി 25 ലക്ഷം രൂപയായി ഉയർത്തണമെന്ന ആവശ്യം ശക്തമാവുകയാണ്. ഇത് ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്താൻ സഹായിക്കുമെന്നും വിലയിരുത്തുന്നു. 

കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വിവിധ ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതികൾ സാധരണക്കാർക്കായി നൽകുന്നുണ്ട്. ആശുപത്രികൾ ചിലവുകൾ സാധാരണക്കാരന് ഒരു ബാധ്യതയായി മാറാതിരിക്കാനും മികച്ച ചികിത്സ ലഭ്യമാക്കാനും സാമ്പത്തികമായ കെെത്താങ്ങ് എന്ന നിലയിലാണ് ആരോ​ഗ്യ ഇൻഷുറൻസ് പദ്ധതികൾ അവതരിപ്പിക്കപ്പെട്ടിട്ടുളളത്. നിലവിലെ പദ്ധതികളിൽ ഭൂരിഭാ​ഗവും 5 ലക്ഷം രൂപ മാത്രമാണ് കവറേജ് നൽകുന്നത്. എന്നാൽ നിലവിലെ സാഹചര്യത്തിൽ ഈ തുകകൊണ്ട് ആശുപത്രി ചിലവുകൾ കെെകാര്യം ചെയ്യാൻ സാധിക്കില്ലെന്നാണ് പൊതുജനം അഭിപ്രായപ്പെടുന്നത്.

YouTube video player

മികച്ച ചികിത്സ ലഭ്യമാകണമെങ്കിൽ ആരോ​ഗ്യ ഇൻഷുറൻസ് കവേറജ് ഇനിയും ഉയർത്തണമെന്ന ആവശ്യമാണ് ഉയരുന്നത്. 25 ലക്ഷം രൂപയോളം ഇൻഷുറൻസ് കവറേജ് ലഭിച്ചാൽ കൂടുതൽ ആളുകൾക്ക് മികച്ച ചികിൽസ സാമ്പത്തിക ഭാരം കൂടാതെ ലഭ്യമാകുമെന്നും, രോ​ഗം വരുമ്പോൾ ചികിത്സ ഒഴിവാക്കുന്ന സാഹചര്യത്തെ മറികടക്കാൻ സാധിക്കുമെന്നുമാണ് ജനാഭിപ്രായം.

സമൂഹത്തിലെ എല്ലാ വിഭാ​ഗം ആളുകൾക്കും മികച്ച ആരോ​ഗ്യപരിരക്ഷ നൽകുന്നതിലൂടെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചപ്പെടും. ഇത് ആരോ​ഗ്യരം​ഗത്തെ സമ​ഗ്ര പുരോ​ഗതിക്ക് വഴിയൊരുക്കും. സാമ്പത്തിക ഭയം കൂടാതെ ആശുപത്രികളിലേക്ക് പോകാൻ അവർക്ക് സാധിക്കും. അതെ, ആരോ​ഗ്യ ഇൻഷുറൻസ് ഒരു സഹായ പദ്ധതി മാത്രമല്ല, ശക്തമായൊരു സുരക്ഷാ കവചം കൂടിയാണ്.