Asianet News MalayalamAsianet News Malayalam

'പട്ടിണിയിലായ കേരളത്തിൽ ധൂർത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോ'?; വിമർശനവുമായി കെ സുധാകരൻ

വെള്ളക്കരവും വൈദ്യതി തിരക്കും വർധിപ്പിച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

Is Pinarayi ashamed of spending extravagance in starving Kerala? K Sudhakaran fvv
Author
First Published Nov 8, 2023, 12:18 PM IST

പാലക്കാട്: കേരളീയത്തിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ സുധാകരൻ. പട്ടിണിയിലായ കേരളത്തിൽ ധൂർത്ത് നടത്തുന്ന പിണറായിക്ക് നാണമുണ്ടോയെന്ന് സുധാകരൻ ചോദിച്ചു. വെള്ളക്കരവും വൈദ്യതി തിരക്കും വർധിപ്പിച്ച് ജനങ്ങളുടെ മേൽ അടിച്ചേൽപ്പിക്കുകയാണ്. പണം മറുഭാഗത്ത് കൂടി സമ്പാദിക്കാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും സുധാകരൻ പറഞ്ഞു.

പണം മാത്രമാണ് മുഖ്യമന്ത്രിക്ക് മുഖ്യം. മക്കളെക്കൊണ്ട് മുഖ്യമന്ത്രി പണമുണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. സ്വർണക്കടത്ത് കേസിൽ പിണറായി പ്രതിയായില്ല. ബി ജെ പി- പിണറായി ബന്ധമാണിതിന് പിന്നിൽ. കമഴ്ന്നു കിടന്നാൽ കാപ്പണം എന്ന പഴമൊഴി പോലെയാണ് പിണറായി. ആരുടെയൊക്കെയോ മുന്നിൽ കുമ്പിട്ടാണ് പിണറായി പണം സമ്പാദിക്കുന്നതെന്നും കെ സുധാകരൻ വിമർശിച്ചു. 

ജയിലിലുള്ള ഭർത്താവിനെ ഒരുമാസത്തേക്കെങ്കിലും പുറത്ത് വിടണം, ഭാര്യയുടെ ഹർജി കുഞ്ഞിന് ജന്മം നൽകണമെന്ന ആവശ്യവുമായി

അതേസമയം, സംസ്ഥാന സര്‍ക്കാരിനെതിരെ പ്രത്യക്ഷ സമരത്തിനൊരുങ്ങിയിരിക്കുകയാണ് മുസ്ലിം ലീഗ്. വിലക്കയറ്റവും വൈദ്യുതി ചാര്‍ജ് വര്‍ധനയും ഉന്നയിച്ചാണ് സമരം. കെഎസ്ഇബി ഓഫീസുകള്‍ക്ക് മുന്നില്‍ നാളെ ലീഗ് ധര്‍ണ നടത്തും. ജനകീയ വിഷയങ്ങള്‍ യുഡിഎഫ് ഏറ്റെടുക്കുന്നതായി കുഞ്ഞാലിക്കുട്ടി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കേരളം ബ്രാന്‍ഡ് ചെയ്യപ്പെടുന്നത് തല്ലതുതന്നെ. പക്ഷേ മറുവശത്ത് പെന്‍ഷന്‍ പോലും കൊടുക്കാന്‍ കഴിയുന്നില്ലെന്നാണ് ലീഗ് ഉയര്‍ത്തുന്ന വിമര്‍ശനം. സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്‍റ്  വന്‍ പരാജയമാണെന്നും ലീഗ് കുറ്റപ്പെടുത്തി. സാധാരണക്കാരൻ്റെ പ്രശ്നങ്ങൾ ഏറ്റെടുക്കുന്നതിൽ സർക്കാരിൻ്റെ നിലപാട് ശരിയല്ലെന്നും മുസ്ലിം ലീഗ് വിമര്‍ശിച്ചു. നികുതി വിഹിതവുമായി ബന്ധപ്പെട്ട് കേന്ദ്രത്തിൻ്റെ ഭാഗത്തും പ്രശ്നമുണ്ട്. എന്നാലിത് സംസ്ഥാനം വേണ്ട രീതിയിൽ ഉന്നയിക്കുന്നില്ലെന്നും ലീഗ് വിമര്‍ശിക്കുന്നു. 

'സര്‍ക്കാരിന്റെ സാമ്പത്തിക മാനേജ്മെന്‍റ് വന്‍ പരാജയം'; പ്രത്യക്ഷ സമരത്തിലേക്ക് മുസ്ലിം ലീഗ്

https://www.youtube.com/watch?v=Ko18SgceYX8

Follow Us:
Download App:
  • android
  • ios