Asianet News MalayalamAsianet News Malayalam

കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിധ്യമെന്ന് റിപ്പോ‍ർട്ട്: സുരക്ഷ ശക്തമാക്കി

കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ക്കും തീരദേശത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കും  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണവും ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു

IS presence in Kerala's coastal areas:security agencies to strengthen security
Author
Thiruvananthapuram, First Published May 27, 2019, 8:02 PM IST

തിരുവനന്തപുരം: കേരളത്തിന്‍റെ തീരപ്രദേശങ്ങളില്‍ ഐഎസ് സാന്നിദ്ധ്യമെന്ന് ഇന്‍റലിജന്‍സ് മുന്നറിയിപ്പ്. മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാന പൊലീസ് മേധാവി ലോകനാഥ് ബെഹ്റ വിവിധ സുരക്ഷാ ഏജന്‍സികളിലെ ഉന്നത ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തി. നിലവിൽ സീകരിച്ചിട്ടുള്ള സുരക്ഷാ നടപടികൾ യോഗം അവലോകനം ചെയ്തു.

ഐഎസ് ഭീഷണി നേരിടുന്നതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനുള്ള  സംസ്ഥാനതല ചുമതല സെക്യൂരിറ്റി വിഭാഗം ഐ ജി ജി ലക്ഷ്മണിനാണ്. ഭീഷണി സംബന്ധിച്ച് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി ബെഹ്റ പ്രത്യേകം കൂടിക്കാഴ്ച നടത്തി. പ്രതിരോധ നടപടികൾ ആരംഭിച്ചു.

സുരക്ഷാ മുന്നറിയിപ്പിന്‍റെ അടിസ്ഥാനത്തില്‍ ആവശ്യമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എല്ലാ ഐജിമാര്‍ക്കും ജില്ലാ പൊലീസ് മേധാവിമാര്‍ക്കും കോസ്റ്റല്‍ പൊലീസ് സ്റ്റേഷന്‍ അധികൃതര്‍ക്കും തീരദേശത്തെ പൊലീസ് സ്റ്റേഷനുകള്‍ക്കും  നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഇക്കാര്യത്തില്‍ തീരപ്രദേശത്തെ ജനങ്ങളുടെ സഹകരണവും ലോക്നാഥ് ബെഹ്റ അഭ്യര്‍ത്ഥിച്ചു. 

Follow Us:
Download App:
  • android
  • ios