Asianet News MalayalamAsianet News Malayalam

സ്പ്രിംക്ലര്‍ ഇടപാടിന് പിന്നിലെ ബുദ്ധികേന്ദ്രം വീണാ വിജയനോ? വീണ്ടും മുറുകി ഡാറ്റാ വിവാദം

സ്പ്രിംക്ലറും വീണയുടെ സ്ഥാപനം എക്‌സാലോജിക്കും തമ്മിലെ ബന്ധത്തിലെ ദുരൂഹത ആദ്യം പറഞ്ഞത് 2020 ഇൽ പി ടി തോമസ് ആയിരിന്നു. ഡാറ്റ കടത്ത് നടന്നെന്ന വാദത്തില്‍  രമേശ്‌ ചെന്നിത്തല  ആവർത്തിച്ചു ഉറച്ചു നിന്നതോടെ വിവാദം മുറുകി. സ്പ്രിംക്ലർ കത്തുന്നതിനിടെ ആയിരുന്നു ഐ ടി സെക്രട്ടറി എം ശിവശങ്കർ ചട്ടങ്ങൾ എല്ലാം ലംഘിച്ചുള്ള കരാരിന്റെ  ഉത്തരവാദിത്തം ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ  ഏറ്റെടുത്തത്.
 
is veena vijayan the mastermind behind the sprinkler deal data controversy tightens again
Author
Thiruvananthapuram, First Published Jun 30, 2022, 7:27 AM IST

തിരുവനന്തപുരം: സ്പ്രിംക്ലർ ഇടപാടിന് പിന്നിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയൻ ആണെന്ന സ്വപ്നാ സുരേഷിന്‍റെ ആരോപണത്തോടെ ഡാറ്റ വിവാദം വീണ്ടും മുറുകി. അടിമുടി ദുരൂഹത ബാക്കിയാക്കി ആയിരുന്നു  കരാർ റദ്ദാക്കിയത് .ഹൈക്കോടതിയുടെ പരിഗണനയിൽ ഉള്ള കേസിൽ ഉപ ഹർജി നൽകാനും പരാതിക്കാർ ആലോചിക്കുന്നു.
 
സ്പ്രിംക്ലറും വീണയുടെ സ്ഥാപനം എക്‌സാലോജിക്കും തമ്മിലെ ബന്ധത്തിലെ ദുരൂഹത ആദ്യം പറഞ്ഞത് 2020 ഇൽ പി ടി തോമസ് ആയിരിന്നു. ഡാറ്റ കടത്ത് നടന്നെന്ന വാദത്തില്‍  രമേശ്‌ ചെന്നിത്തല  ആവർത്തിച്ചു ഉറച്ചു നിന്നതോടെ വിവാദം മുറുകി. സ്പ്രിംക്ലർ കത്തുന്നതിനിടെ ആയിരുന്നു ഐ ടി സെക്രട്ടറി എം ശിവശങ്കർ ചട്ടങ്ങൾ എല്ലാം ലംഘിച്ചുള്ള കരാരിന്റെ  ഉത്തരവാദിത്തം ഏഷ്യാനെറ്റ് ന്യൂസ് അഭിമുഖത്തിൽ  ഏറ്റെടുത്തത്.

വീണ ബുദ്ധി കേന്ദ്രം ആയ കരാറിൽ ബലിയാടായെന്നു ശിവശങ്കർ പറഞ്ഞു എന്നാണ് സ്വപ്നയുടെ വെളിപ്പെടുത്തൽ. ചീഫ് സെക്രട്ടറിയും ധന നിയമ വകുപ്പുകളും അറിയാതെ കരാർ ഉപ്പിടാൻ ശിവശങ്കറിന് മേൽ ഉന്നത സമ്മർദം ഉണ്ടായെന്ന ആരോപണം  ഇതോടെ വീണ്ടും ഉയരുന്നു. ശിവശങ്കറിന് ഗുരുതര വീഴ്ച പറ്റിയെന്നായിരുന്നു സർക്കാർ നിയോഗിച്ച മുൻ വ്യോമയാന സെക്രട്ടറി മാധവൻ നമ്പ്യാർ അധ്യക്ഷനായ വിദഗ്ദ സമിതിയുടെ കണ്ടെത്തൽ. എന്നാൽ ഈ റിപ്പോർട്ടിന്മേൽ വീണ്ടും സമിതിയെ വെച്ചു ശിവശങ്കറിനെ വെള്ള പൂശുകയായിരുന്നു സർക്കാർ. 

ഹൈക്കോടതിയുടെ രൂക്ഷ വിമർശനത്തിന്റ കൂടെ പശ്ചാത്തലത്തിൽ ആയിരുന്നു ഒടുവിൽ കരാർ റദ്ദാക്കി സ്പ്രിംക്ലർ ഡാറ്റ സി ഡിറ്റ്ന്റെ സിസ്റ്റത്തിലേക്ക് മാറ്റിയത്   തിടുക്കത്തിലെ കരാറിനു ഒപ്പം കൈമാറ്റം ചെയ്യപ്പെട്ട ഡാറ്റ സ്പ്രിംക്ലർ എന്ത് ചെയ്തു എന്നൊക്കെ ഉള്ള സംശയങ്ങൾ വീണ്ടും ഉയരും. കരാറിനെതിരായ കോൺഗ്രസ് നേതാവ് ജ്യോതികുമാർ ചാമ ക്കാല നൽകിയ പരാതി ഇപ്പോഴും ഹൈക്കോടതി പരിഗണനയിൽ  ആണ്. പുതിയ വെളിപ്പെടുത്തൽ കോടതിയുടെ  ശ്രദ്ധയിൽ പെടുത്താന്‍ ആണ് ശ്രമം.

Follow Us:
Download App:
  • android
  • ios