Asianet News MalayalamAsianet News Malayalam

മികച്ച വില്ലേജ് ഓഫീസർക്ക് അവാർഡ്, സന്തോഷ സൂചിക തയ്യാറാക്കും, ഐഎസ്ഒ സർട്ടിഫിക്കേഷനും ഏർപ്പെടുത്തും: മന്ത്രി

വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. അതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ആലോചിക്കുന്നുണ്ട്

ISO certification best employee award happiness index Kerala Revenue minister K Rajan dream project
Author
Thiruvananthapuram, First Published Jun 17, 2021, 5:41 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് റവന്യു വകുപ്പിന് കീഴിലെ ഓഫീസുകളിൽ വിവിധങ്ങളായ പരിഷ്കാരങ്ങളാണ് ലക്ഷ്യമിടുന്നതെന്ന് റവന്യു മന്ത്രി കെ രാജൻ. ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. വില്ലേജ് ഓഫീസുകൾ സ്മാർട്ടാക്കുന്നതിന്റെ ഭാഗമായാണ് പുതിയ മാറ്റങ്ങൾ കൊണ്ടുവരിക.

വില്ലേജ് ഓഫീസുകളുടെ പ്രവർത്തനം മെച്ചപ്പെടുത്തുകയാണ് പ്രധാന ലക്ഷ്യം. അതിന്റെ ഭാഗമായി വില്ലേജ് ഓഫീസുകൾക്ക് ഐഎസ്ഒ സർട്ടിഫിക്കേഷൻ ആലോചിക്കുന്നുണ്ട്. മെച്ചപ്പെട്ട പ്രവർത്തനം കാഴ്ചവെക്കുന്ന വില്ലേജ് ഓഫീസർമാരിൽ നിന്ന് ഒരാളെ തിരഞ്ഞെടുത്ത് ഓരോ വർഷവും മികച്ച വില്ലേജ് ഓഫീസർ അവാർഡ് നൽകും. തഹസിൽദാർമാരുടെ വിഭാഗത്തിലും ഈ അവാർഡ് ലഭിക്കും. റവന്യു വകുപ്പിന്റെ ഓഫീസുകളിൽ വർഷം തോറും സന്തോഷ സൂചിക പരിശോധന നടത്തുമെന്നും മന്ത്രി അറിയിച്ചു.

വില്ലേജ് ഓഫീസിലെത്തുന്ന ഒരാൾക്ക് പരാതികളില്ലാതെ ആവശ്യം ലഭ്യമാകുന്ന തരത്തിലാണ് പുതിയ സേവനങ്ങൾ ഉദ്ദേശിക്കുന്നത്. കെട്ടിടം പുതുക്കിപ്പണിയൽ മാത്രമല്ല സർക്കാരിന്റെ ഉദ്ദേശമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി എല്ലാ വിഭാഗം ജീവനക്കാരുമായും കൂടിക്കാഴ്ച നടത്തണമെന്ന് മന്ത്രിയായപ്പോൾ തന്നെ തീരുമാനിച്ചിരുന്നു. ജില്ലാ കളക്ടർമാർ, താലൂക്ക് ഓഫീസർമാർ, തഹസീൽദാർമാർ, ഇതിന്റെ ഭാഗമായാണ് 1666 വില്ലേജ് ഓഫീസർമാരുമായും സംസാരിക്കാൻ തീരുമാനിച്ചത്. ഈ കേന്ദ്രങ്ങളെ സ്മാർട്ടാക്കുമ്പോ വില്ലേജ് ഓഫീസിലുള്ളവർക്ക് എന്താണ് പറയാനുള്ളതെന്നാണ് അറിയാൻ ശ്രമിച്ചത്. മന്ത്രി മാറുമ്പോൾ നടത്തുന്ന ആദ്യ ഘട്ട സമ്പർക്കം മാത്രമായിരുന്നില്ല ഇത്. സ്മാർട്ട് വില്ലേജ് ആക്കുമ്പോൾ ഓൺലൈൻ സേവനങ്ങൾ അടക്കം ഓഫീസിന്റെ ഉള്ളടക്കത്തിൽ അടക്കം അടിമുടി മാറ്റം വരുമെന്നും മന്ത്രി പറഞ്ഞു.

Follow Us:
Download App:
  • android
  • ios