തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് സംബന്ധിച്ച ഗൂഢാലോചനയില്‍ ജസ്റ്റിസ് ഡി കെ ജയിന്‍ സമിതി തിരുവനന്തപുരത്ത് തെളിവെടുപ്പ് തുടങ്ങി. നമ്പി നാരായണൻ സമിതിക്ക്  മുമ്പാകെ ഹാജരായി തൻ്റെ മൊഴി നൽകി. തിരുവനന്തപുരത്തെ സെക്രട്ടേറിയറ്റ് അനക്സിൽ  നടക്കുന്ന തെളിവെടുപ്പിൽ  ജസ്റ്റിസ് ഡി.കെ.ജയിന്‍ ദില്ലിയിൽ നിന്നും വിഡിയോ കോൺഫറൻസ് വഴിയാണ് തെളിവെടുപ്പിൽ പങ്കെടുക്കുന്നത്. തെളിവെടുപ്പ് നാളെയും തുടരും.

ചാരക്കേസിന് പിന്നിലെ ഗൂഡാലോചനയെ കുറിച്ച് അന്വേഷിക്കാന്‍ 2018-ലാണ് സുപ്രീം കാടതി ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്. സമൂഹത്തിലെ ഉന്നത വ്യക്തിത്വമായ ശാസ്ത്രജ്ഞനെ സംശയത്തിന്റെ നിഴലിലാക്കി അപകീര്‍ത്തിപ്പെടുത്തിയത് ഗുരുതരമായ പിഴവാണെന്നായിരുന്നു സുപ്രീം കോടതിയുടെ നിരീക്ഷണം.