തിരുവനന്തപുരം: ഐഎസ്ആര്‍ഒ ചാരക്കേസ് അന്വേഷിക്കുന്ന ജസ്ററിസ് ഡി.കെ.ജയിന്‍ കമ്മീഷന്‍റെ  സിറ്റിംഗ് നാളെയും തിരുവനന്തപുരത്ത് തുടരും. ഇന്നലെയും ഇന്നുമായി നമ്പി നാരായണന്‍റെ മൊഴി രേഖപ്പെടുത്തല്‍ കമ്മീഷൻ പൂർത്തിയാക്കി.

കഴിഞ്ഞ കാര്യങ്ങളെല്ലാം കമ്മീഷനെ അറിയിച്ചുവെന്നും പുതുതായി ഒന്നും വെളിപ്പെടുത്താനില്ലെന്നും നമ്പി നാരായണന്‍ വ്യക്തമാക്കി. അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ് അടക്കമുള്ളവരില്‍ നിന്ന് നാളെ കമ്മീഷന്‍ മൊഴിയെടുത്തേക്കും. അതേ സമയം കമ്മീഷനില്‍ നിന്ന് ഇതുവരെ നോട്ടീസ് കിട്ടിയിട്ടില്ലെന്ന് സിബി മാത്യൂസ് അറിയിച്ചു.