ഐ.ടി കമ്പനികളിൽ ഏകപക്ഷീയമായി നോട്ടീസ് പിരീഡ് ദീർഘിപ്പിക്കുന്ന നടപടിയിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തിൽ ശക്തമായ പോരാട്ടത്തിന് മുന്നോട്ടുവരണമെന്ന് ഐ.ടി തൊഴിലാളികളോട് അഭ്യർത്ഥിച്ചു. 

ബെംഗളൂരു: ഐടി മേഖലയിലെ ജീവനക്കാർക്കായുള്ള സിപിഎം സംഘടനയായ സിപിഎം ഐ.ടി ഫ്രണ്ടിൻ്റെ (CPM IT Friend) ലോക്കൽ സമ്മേളനം ബെംഗളൂരുവിൽ സമാപിച്ചു. ആർ.ശ്രീനിവാസനഗറിൽ വച്ചു നടന്ന സമ്മേളനം സിഐടിയു സംസ്ഥാന സെക്രട്ടറി മീനാക്ഷി സുന്ദരമാണ് ഉദ്ഘാടനം ചെയ്തത്. മുതിർന്ന അംഗം തന്മയ് ഘോഷ് പതാക ഉയർത്തിയതോടെയാണ് സമ്മേളനനടപടികൾ ആരംഭിച്ചത്. സൂരജ് നിടിയങ്ങയെ ലോക്കൽ സെക്രട്ടറിയായിയായും 11 അംഗ ലോക്കൽ കമ്മിറ്റിയെയും 12 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. 

ഐ.ടി കമ്പനികളിൽ ഏകപക്ഷീയമായി നോട്ടീസ് പിരീഡ് ദീർഘിപ്പിക്കുന്ന നടപടിയിൽ സമ്മേളനം പ്രതിഷേധം രേഖപ്പെടുത്തി. ഈ വിഷയത്തിൽ ശക്തമായ പോരാട്ടത്തിന് മുന്നോട്ടുവരണമെന്ന് ഐ.ടി തൊഴിലാളികളോട് അഭ്യർത്ഥിച്ചു. ബെംഗളൂരുവിലെ ഐടി മേഖലയിൽ കാര്യമായ വളർച്ച നേടാൻ ഇക്കാലയളവിൽ സാധിച്ചുവെന്നാണ് സമ്മേളനത്തിലെ വിലയിരുത്തൽ. കഴിഞ്ഞ പാർട്ടി കോൺ​ഗ്രസ് സമയത്ത് ഐടി ഫ്രണ്ടിന് ഒൻപത് ബ്രാഞ്ചുണ്ടായിരുന്നത് ഒൻപത് ബ്രാഞ്ചായി വ‍ർധിച്ചു.