110 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 30 കോടി അനുവദിച്ചെങ്കിലും ഇതുവരെ കിട്ടിയില്ല. പെൻഷന്റെ കാര്യത്തിലും ഗതാഗത വകുപ്പ് എല്ലാ നടപടികളും പൂർത്തിയാക്കി. ഡ്രൈവർ കൂലിപ്പണിക്ക് അപേക്ഷിച്ചത് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
തിരുവനന്തപുരം: കെഎസ്ആർടിസി ശമ്പള പ്രശ്നത്തിൽ ധനവകുപ്പിനെ പഴിച്ച് മന്ത്രി ആന്റണി രാജു. 110 കോടി രൂപ ആവശ്യപ്പെട്ടിരുന്നു. എന്നാൽ 30 കോടി അനുവദിച്ചെങ്കിലും ഇതുവരെ കിട്ടിയില്ല. പെൻഷന്റെ കാര്യത്തിലും ഗതാഗത വകുപ്പ് എല്ലാ നടപടികളും പൂർത്തിയാക്കി. ഡ്രൈവർ കൂലിപ്പണിക്ക് അപേക്ഷിച്ചത് അറിയില്ലെന്നും മന്ത്രി പറഞ്ഞു.
കണ്ണീരായി മുതലപ്പൊഴി; വള്ളം മറിഞ്ഞ് കാണാതായ നാലുപേരുടെയും മൃതദേഹങ്ങൾ കിട്ടി
ഏത് സർക്കാർ കാലത്താണ് അശാസ്ത്രീയ നിർമാണം നടന്നതെന്ന് എല്ലാവർക്കും അറിയാം. സമരം ചെയ്യുന്നത് സഭ അല്ല സമുദായ സംഘടനയെന്നും മുതലപ്പൊഴി പ്രശ്നത്തിൽ ആന്റണി രാജു പറഞ്ഞു. കെഎൽസിഎ കോൺഗ്രസ് സംഘടനയായി മാറി കൊണ്ടിരിക്കുന്നു, സംഘടനയുടെ തലപ്പത്ത് കോൺഗ്രസുകാരാണ്. തീരത്ത് കോൺഗ്രസ് കലാപമുണ്ടാക്കാൻ ശ്രമിക്കുകയാണ്. അന്വേഷണം കഴിഞ്ഞ് യുജിൻ പെരേരക്കെതിരാ കേസ് പിൻവലിക്കേണ്ടതാണെങ്കിൽ അത് ചെയ്യുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
മുതലപ്പൊഴിയിൽ വെള്ളം മറിഞ്ഞ് നാലുപേരെ കാണാതായ സമയത്തെത്തിയ മന്ത്രിമാരെ പ്രദേശവാസികൾ തടഞ്ഞിരുന്നു. പ്രതിഷേധം ശക്തമായതോടെ മന്ത്രിമാർ സ്ഥലം സന്ദർശിക്കാതെ തിരിച്ചുപോരുകയായിരുന്നു. പ്രതിഷേധത്തിൽ പങ്കെടുത്ത ഫാദർ യൂജിൻ പെരേരക്കെതിരെ കേസെടുത്തത് വലിയ വിവാദമായിരുന്നു.
മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞ് കാണാതായ മുഴുവൻ മത്സ്യതൊഴിലാളികളുടെയും മൃതദേഹം കിട്ടി. പുതുക്കുറിച്ചി സ്വദേശികളായ കുഞ്ഞുമോൻ, സുരേഷ് ഫെർണാണ്ടസ്, ബിജു ആന്റണി, റോബിൻ എഡ്‍വിൻ എന്നിവരാണ് ഇന്നലെ അപകടത്തിൽപ്പെട്ടത്. നാട്ടുകാരായ മത്സ്യതൊഴിലാളികളും നേവിയുടെ സ്കൂബ ടീമും ചേർന്ന നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. പുലിമുട്ടിലെ കല്ലിനിടയിൽ കുടുങ്ങിയ നിലയിലായരുന്നു സുരേഷിന്റെയും ബിജുവിന്‍റെയും മൃതദേഹം. ഹാർബറിന് സമീപത്ത് നിന്നാണ് റോബിന്റെ മൃതദേഹം കിട്ടിയത്. അപകടത്തിന് പിന്നാലെ ഇന്നലെ തന്നെ കുഞ്ഞുമോനെ കണ്ടെത്തിയിരുന്നു. എല്ലാവരുടെയും മൃതദേഹങ്ങൾ ചിറയൻകീഴ് താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി.
