Asianet News MalayalamAsianet News Malayalam

കേരളത്തില്‍ രണ്ടുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; ഇടിമിന്നലോട് കൂടിയ മഴ അടുത്ത 5 ദിവസം വരെ

ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ് ( yello alert ). കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നാളെയും യെല്ലോ അലർട്ടായിരിക്കും.

it may heavy rain in kerala for the two days
Author
Trivandrum, First Published Oct 25, 2021, 5:01 PM IST

തിരുവനന്തപുരം: കേരളത്തിൽ രണ്ട് ദിവസം ( ഒക്ടോബർ 25-27)  ഒറ്റപ്പെട്ട ശക്തമായ മഴക്ക് ( Rain ) സാധ്യത. ഇടി മിന്നലോട് കൂടിയ മഴ അടുത്ത അഞ്ചുദിവസം വരെ തുടരാൻ സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ്. ആലപ്പുഴയും കാസർകോടും ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ടാണ് ( yello alert ). കണ്ണൂർ, കാസർകോട് ഒഴികെയുള്ള ജില്ലകളിൽ നാളെയും യെല്ലോ അലർട്ടായിരിക്കും. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കാണ് സാധ്യത.  

ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ജാഗ്രത തുടരണമെന്നാണ് ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്. കേരളാ തീരത്ത് നിലവിൽ മത്സ്യബന്ധനത്തിന് തടസ്സമില്ല.  ബംഗാൾ ഉൾക്കടലിൽ നാളെയോടെ ചക്രവാതച്ചുഴി രൂപപ്പെട്ടേക്കും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് ന്യൂനമർദ്ദമായി മാറാനും സാധ്യതയുണ്ട്. തുലാവര്‍ഷം ​തെക്കേ ഇന്ത്യയിൽ തുടങ്ങിയതായാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. കാലവർഷം പൂർണമായും പിൻവാങ്ങി. 

Follow Us:
Download App:
  • android
  • ios