Asianet News MalayalamAsianet News Malayalam

കെ കെ ശൈലജയെ ഒഴിവാക്കിയത് സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനം; എ വിജയരാഘവൻ

കെ കെ ശൈലജയെ മാറ്റിനിർത്തുന്നതിനെതിരായ സമൂഹമാധ്യമ ക്യാമ്പയിൻ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. 

it was party decision to change k k shailaja says a vijayaraghavan
Author
Trivandrum, First Published May 19, 2021, 10:43 AM IST

തിരുവനന്തപുരം: കെ കെ ശൈലജയെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കിയത് പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവുമായ തീരുമാനമാണെന്ന് 
സിപിഎം ആക്ടിംഗ് സെക്രട്ടറി എ വിജയരാഘവൻ. മന്ത്രിമാർ ആരാകണമെന്നത് പാർട്ടി എടുത്ത സംഘടനാപരവും രാഷ്ട്രീയവും ആയ തീരുമാനമാണെന്നും ഇക്കാര്യത്തിൽ പുനഃപരിശോധനയുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്തമാക്കി. 

"പാർട്ടിയെ സംബന്ധിച്ചടുത്തോളം ഗവർണമെന്‍റിനെ നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുകയെന്നത് ഉത്തരവാദിത്വമാണ്. ഈ സർക്കാർ എറ്റവും മാതൃകാപരമായി പ്രവർത്തിക്കുകയെന്നതിനാണ് പാർട്ടി പരിഗണന നൽകുന്നത്. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രാഷ്ട്രീയവും സംഘടനയും പ്രധാനമാണ് അതിന് പ്രാധാന്യം നൽകിയുള്ള തീരുമാനമാണ് ഇപ്പോൾ മുന്നിലുള്ളത്" വിജയരാഘവൻ പറയുന്നു. 

കെ കെ ശൈലജയെ മാറ്റിനിർത്തുന്നതിനെതിരായ സമൂഹമാധ്യമ ക്യാമ്പയിൻ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നും വിജയരാഘവൻ പറഞ്ഞു. 

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

Follow Us:
Download App:
  • android
  • ios