Asianet News MalayalamAsianet News Malayalam

കടൽക്കൊല കേസ് അവസാനിപ്പിക്കുന്നതിൽ സുപ്രീംകോടതി തീരുമാനം ഇന്ന്

മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നൽകുക

italian ship enrica lexie indian fishermen killing case closure Supreme court decision
Author
Delhi, First Published Apr 19, 2021, 7:32 AM IST

ദില്ലി: ഇറ്റാലിയൻ നാവികർക്കെതിരായ കടൽകൊല കേസ് അവസാനിപ്പിക്കുന്നതിൽ സുപ്രീംകോടതി ഇന്ന് തീരുമാനം എടുത്തേക്കും. കൊല്ലപ്പെട്ട മത്സ്യതൊഴിലാളികളുടെ കുടുംബത്തിനും ബോട്ടുടമക്കും നൽകാനുള്ള ‍ 10 കോടി രൂപ കെട്ടിവെച്ചാൽ ഉടൻ കേസ് അവസാനിപ്പിക്കാമെന്നാണ് കഴിഞ്ഞ ആഴ്ച കോടതി വ്യക്തമാക്കിയത്. പണം നൽകാമെന്ന് ഇറ്റലി കോടതിയെ അറിയിച്ചിരുന്നു. പണം കിട്ടിയെന്ന് കേന്ദ്ര സർക്കാർ ഇന്ന് സ്ഥിരീകരിക്കുകയാണെങ്കിൽ കേസ് അവസാനിപ്പിച്ചു കൊണ്ടുള്ള ഉത്തരവിന് സാധ്യതയുണ്ട്. മത്സ്യതൊഴിലാളികളുടെ കുടുംബത്തിന് നാല് കോടി രൂപ വീതവും ബോട്ടുടമ ഫ്രഡിക്ക് രണ്ട് കോടി രൂപയുമാണ് നൽകുക.

Follow Us:
Download App:
  • android
  • ios