ഇപ്പോള്‍ തന്നെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ട് രാഹുല്‍ വന്നാല്‍ അത് സൂപ്പര്‍ തരംഗമായി മാറും. 

മലപ്പുറം: വയനാട് സീറ്റില്‍ രാഹുല്‍ ഗാന്ധി മത്സരിക്കുമെന്ന വാര്‍ത്ത ആഹ്ളാദപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി മുസ്ലീംലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. രാഹുല്‍ കേരളത്തില്‍ വന്നാല്‍ അത് അത്ഭുതങ്ങള്‍ സൃഷ്ടിക്കും. 

ദക്ഷിണേന്ത്യയിലാകെ രാഹുലിന്‍റെ സാന്നിധ്യം ആവേശമുണര്‍ത്തും. ഇപ്പോള്‍ തന്നെ കേരളത്തില്‍ യുഡിഎഫിന് അനുകൂലമായ തരംഗമുണ്ട് രാഹുല്‍ വന്നാല്‍ അത് സൂപ്പര്‍ തരംഗമായി മാറും. വയനാട്ടില്‍ അദ്ദേഹം വെന്നിക്കൊടി പറപ്പിക്കും. 

രാഹുല്‍ വരുന്നുവെന്ന വാര്‍ത്ത തന്നെ ആവേശം നല്‍കുന്നതാണ് ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനം വരട്ടെ വിശദമായ പ്രതികരണം എന്നിട്ടാവാം... മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട കുഞ്ഞാലിക്കുട്ടി പറഞ്ഞു.