കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പേഴ്സണൽ അസിസ്റ്റന്റ് എന്ന് പരിചയപ്പെടുത്തിയാണ് എബിൻ എബ്രാഹാം മോൻസനെയും മോൻസനുമായി ബന്ധമുള്ളവരോടും അടുത്തത്

തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് നേതാവ് എബിൻ എബ്രഹാമിനെ പ്രതി ചേർത്തു. ഇയാളെ ചോദ്യം ചെയ്യാൻ നോട്ടീസ് നൽകി. ആഗസ്റ്റ് എട്ടിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. എബിൻ എബ്രഹാമിനെ കേസിൽ പ്രതി ചേർത്തു കോടതിയിൽ റിപ്പോർട്ട്‌ നൽകി.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

മുളന്തുരുത്തി ബ്ലോക്ക് യൂത്ത് കോൺഗ്രസ് ഭാരവാഹിയാണ് എബിൻ എബ്രഹാം. കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍റെ പേഴ്സണൽ അസിസ്റ്റന്റ് എന്ന് പരിചയപ്പെടുത്തിയാണ് എബിൻ എബ്രാഹാം മോൻസനെയും മോൻസനുമായി ബന്ധമുള്ളവരോടും അടുത്തത്. മോൻസൺ മാവുങ്കലിൽ നിന്ന് ലക്ഷങ്ങൾ എബിൻ എബ്രഹാം തന്റെ ബാങ്ക് അക്കൗണ്ടിലേക്ക് വാങ്ങിയതായും ക്രൈം ബ്രാഞ്ച് കണ്ടെത്തിയിട്ടുണ്ട്. എബിൻ എബ്രഹാമിനെ പ്രതി ചേർത്ത് നേരത്തെ കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരുന്നു.

കേസിൽ മോൻസൺ മാവുങ്കലിനായി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്തെന്ന കുറ്റത്തിലും തട്ടിപ്പിൽ പങ്കാളിയായതിലും മുൻ ഡിഐജി എസ് സുരേന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നാലെ ഐ ജി ഗുഗുലോത്ത് ലക്ഷ്മണിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിരുന്നു. കോടതിയെ സമീപിച്ച ലക്ഷ്മണ ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ ആഭ്യന്തര വകുപ്പിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. 

Asianet News Live | ഏഷ്യാനെറ്റ് ന്യൂസ്