കൊച്ചി: കർദ്ദിനാൾ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിക് എതിരായ വ്യാജരേഖാ കേസിൽ ബിഷപ് മാർ ജേക്കബ് മനത്തോടത്തിന്‍റെ മൊഴിയെടുത്തു.  കേസിലെ രണ്ടാം പ്രതി കൂടിയാണ് , എറണാകുളം അങ്കമാലി അതിരൂപതാ മുൻ അപ്പോസതലേറ്റിക് അഡ്മിനിസ്ട്രേർ കൂടിയായ ജേക്കബ് മനത്തോടത്ത്.

കാക്കനാട് സീറോ മലബാർ സഭയിലെ വൈദികരുടെ വിശ്രമ മന്ദിരമായ ബിജോ ഭവനിൽ വെച്ചായിരുന്നു മൊഴിയെടുത്തത്. പ്രത്യേക അന്വേഷണ സംഘത്തിന്‍റെ നേതൃത്വത്തിലുള്ള മൊഴിയെടുക്കൽ രണ്ട് മണിക്കൂറോളം നീണ്ടുനിന്നു.  ബിഷപ് മനത്തോടത്താണ് ഫാദർ പോൾ തേലക്കാട്ട് നല്‍കിയ  രേഖകൾ സിനഡിന്   മുമ്പാകെ  സമർപിച്ചത്.