Asianet News MalayalamAsianet News Malayalam

ജേക്കബ് തോമസിനെ തിരിച്ചെടുക്കും; ട്രിബ്യൂണല്‍ ഉത്തരവിനെതിരെ സർക്കാർ അപ്പീൽ പോകില്ല

ജേക്കബ് തോമസിനെ സര്‍വീസില്‍ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

jacob thomas came back to survice
Author
Thiruvananthapuram, First Published Aug 30, 2019, 9:06 AM IST

തിരുവനന്തപുരം: സസ്പെൻഷനിൽ കഴിയുന്ന ഡിജിപി ജേക്കബ് തോമസിനെ സര്‍വീസില്‍ തിരിച്ചെടുക്കാൻ ശുപാർശ. ഇക്കാര്യം ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തരവകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഫയല്‍ ചീഫ്സെക്രട്ടറിക്ക് കൈമാറി. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക മുഖ്യമന്ത്രി പിണറായി വിജയനാകും. ട്രിബ്യൂണല്‍  ഉത്തരവിനെതിരെ അപ്പീൽ പോകേണ്ടെന്ന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്.

ജേക്കബ് തോമസിനെ സര്‍വീസില്‍ തിരികെ എടുക്കാന്‍ കേന്ദ്ര അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ വിധിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.  ട്രിബ്യൂണലിന്‍റെ തീരുമാനമുണ്ടായിട്ടും സംസ്ഥാനം അനുകൂലമായി പ്രതികരിക്കാത്തതിനെ തുടര്‍ന്ന്  ജേക്കബ് തോമസ് വീണ്ടും ട്രിബ്യൂണലിനെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ജേക്കബ് തോമസിനെ തിരിച്ചെടുക്കാനുള്ള ആഭ്യന്തര വകുപ്പിന്‍റെ  തീരുമാനം.

ഓഖി ദുരന്തത്തില്‍ സര്‍ക്കാര്‍ വിരുദ്ധ പരാമര്‍ശനത്തിന്റെ പേരിലായിരുന്നു ആദ്യം ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തത്. തുടര്‍ന്ന് അനുമതി ഇല്ലാതെ പുസ്തകമെഴുതി, ഡ്രഡ്ജര്‍ അഴിമതി തുടങ്ങിയവ ചൂണ്ടിക്കാട്ടി സസ്‌പെന്‍ഷന്‍ കാലാവധി പലഘട്ടങ്ങളായി ദീര്‍ഘിപ്പിക്കുകയായിരുന്നു.
 

Follow Us:
Download App:
  • android
  • ios