കൊച്ചി: ജേക്കബ് തോമസിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം പൂർത്തീകരിക്കാൻ കൂടുതൽ സമയം വേണമെന്ന് സർക്കാർ. കൊവിഡ് നിയന്ത്രണം ഉള്ളതിനാൽ തമിഴ്നാട്ടിലടക്കം അന്വേഷണം നടത്താൻ ആകുന്നില്ലെന്ന് സർക്കാർ പറയുന്നു. ജേക്കബ് തോമസ് നൽകിയ ഹർജിയിലാണ്  സർക്കാർ വിശദീകരണം.

തമിഴ്നാട്ടിലെ  വിരുദു നഗറിൽ വാങ്ങിയ ഭൂമി  സർക്കാർ രേഖകളിൽ ജേക്കബ് തോമസ് വെളിപ്പെടുത്തിയില്ല എന്നാണ് കേസ്. അഴിമതി നിരോധന നിയമപ്രകാരം ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത കേസ് പിന്നീട് വിജിലൻസിന് കൈമാറുക ആയിരുന്നു.