മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായിരുന്നപ്പോഴുളള ശമ്പളമാണ് അനുവദിച്ചത്. പൊതുമേഖലാ സ്ഥാപനം നഷ്ടത്തിലായതിനാൽ ജേക്കബ് തോമസിന് ശമ്പളം നൽകിയിരുന്നില്ല. വിരമിച്ച ശേഷം ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകിയിരുന്നു.
തിരുവനന്തപുരം: ഐപിഎസ് ഉദ്യോഗസ്ഥനായിരുന്ന ജേക്കബ് തോമസിന് ശമ്പളക്കുടിശ്ശികയായ 41 ലക്ഷത്തോളം രൂപ അനുവദിച്ച് സർക്കാർ ഉത്തരവായി. മെറ്റൽ ഇൻഡസ്ട്രീസ് എംഡിയായിരുന്നപ്പോഴുളള ശമ്പളമാണ് അനുവദിച്ചത്. കൃത്യം 40,88,000 രൂപ നൽകാനാണ് ഉത്തരവ്. പൊതുമേഖലാ സ്ഥാപനം നഷ്ടത്തിലായതിനാൽ ജേക്കബ് തോമസിന് ശമ്പളം നൽകിയിരുന്നില്ല. വിരമിച്ച ശേഷം ശമ്പള കുടിശ്ശിക ആവശ്യപ്പെട്ട് ജേക്കബ് തോമസ് സർക്കാരിന് കത്ത് നൽകിയിരുന്നു.
Read more at: 'പരശുരാമന്‍റെ മഴുവുമായി അടുത്ത റോളിലേക്ക്', ജേക്കബ് തോമസ് പടിയിറങ്ങുന്നതും നാടകീയം
