യാക്കോബായ സഭ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സർക്കാരിന് തുടർന്ന് അധികാരത്തിൽ വരാനാവില്ല എന്നും സമര സമിതി. പൊലീസ് പിന്തുണയോടെ പള്ളികൾ പിടിച്ചെടുക്കാൻ സഹായിച്ചതിന് വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും സമര സമിതി.

തിരുവനന്തപുരം: സമരം ശക്തമാക്കാനൊരുങ്ങി യാക്കോബായ സഭ. സെക്രട്ടറിയേറ്റിന് മുന്നിൽ അനിശ്ചിതകാല റിലേ നിരാഹാര സമരം നടത്തും. ഓർത്തഡോക്സ് - യാക്കോബായ തർക്കത്തിൽ നിയമ നിർമാണം നടത്താൻ ആവശ്യപ്പെട്ടാണ് സമരം. നഷ്ടപ്പെട്ട പള്ളികളിലെ സെമിത്തേരികളിൽ കയറി നാളെ പ്രാർത്ഥന നടത്തുമെന്നും യാക്കോബായ സഭ അറിയിച്ചു. 

Add Asianetnews as a Preferred SourcegooglePreferred

തിങ്കളാഴ്ച മുതലാണ് നിരാഹാര സമരം തുടങ്ങുന്നത്. സർക്കാർ അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഓർഡിനൻസ് കൊണ്ടുവരുമെന്ന് കാത്തിരിക്കുന്നു എന്ന് ഫാ. തോമസ് മോർ അലക്സന്ത്രിയോസ് പറഞ്ഞു. യാക്കോബായ സഭ വൈദികരുടെ ശാപം ഏറ്റുവാങ്ങി ഈ സർക്കാരിന് തുടർന്ന് അധികാരത്തിൽ വരാനാവില്ല എന്നും സമര സമിതി പറഞ്ഞു. പൊലീസ് പിന്തുണയോടെ പള്ളികൾ പിടിച്ചെടുക്കാൻ സഹായിച്ചതിന്
വരും ദിവസങ്ങളിൽ വലിയ പ്രത്യാഘാതം ഉണ്ടാകുമെന്നും സമര സമിതി അറിയിച്ചു.