നിയമ നിർമാണം നടത്താൻ ഉള്ള ശ്രമങ്ങളിൽ നിന്നു സർക്കാർ പിറകോട്ടു പോയി. സർക്കാരിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ നിരാശയും വേദനയും പ്രതിഷേധവുമാണെന്നും സഭ...

തിരുവനന്തപുരം: 50 ദിവസമായി സെക്രട്ടേറിയറ്റിന് മുന്നിൽ നടത്തുന്ന സമരം യാകോബായ സഭ സമരം അവസാനിപ്പിച്ചു. വേറെ എവിടെയും ഇല്ലാത്ത പൊലീസ് നടപടികൾ പള്ളികളിൽ വിശ്വാസികൾക്കു മേൽ ഉണ്ടായിയെന്ന് സഭ ആരോപിച്ചു. വേറെ എവിടെയും ഇല്ലാത്ത പൊലീസ് നടപടികൾ പള്ളികളിൽ വിശ്വാസികൾക്കു മേൽ ഉണ്ടായി. നിയമ നിർമാണം നടത്താൻ ഉള്ള ശ്രമങ്ങളിൽ നിന്നു സർക്കാർ പിറകോട്ടു പോയി.

Add Asianetnews as a Preferred SourcegooglePreferred

സർക്കാരിൽ വലിയ പ്രതീക്ഷ ഉണ്ടായിരുന്നു. ഇപ്പോൾ നിരാശയും വേദനയും പ്രതിഷേധവുമാണെന്നും സഭ രാഷ്ട്രീയ കാര്യ സമിതി രൂപീകരിക്കുമെന്നും യാകോബായ സഭ വ്യക്തമാക്കി. സഭയ്ക്ക് രാഷ്ട്രീയ നിലപാട് എടുക്കേണ്ടി വന്നേക്കാം. സർക്കാരിന്റെ നിസ്സഹായത ബോധ്യപ്പെട്ടു. നോമ്പ് കാലം വരുന്നത് കൂടി കണക്കിലെടുത്താണ് തീരുമാനം. ആഗ്രഹിച്ച നിലയിൽ കാര്യങ്ങൾ നടന്നില്ലെന്നും യാക്കോബായ സഭ കൂട്ടിച്ചേർത്തു.