രാജ്യത്തെ കായിക രംഗത്തെ പ്രചാരണത്തിനും വികസനത്തിനും സംഘടനകൾക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരം.

കേന്ദ്ര യുവജനകാര്യ, കായിക മന്ത്രാലയം നൽകി വരുന്ന രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരത്തിന് രാജ്യത്തെ പ്രമുഖ ഡീംഡ് ടു ബി യൂണിവേഴ്സിറ്റികളിലൊന്നായ ജെയിൻ യൂണിവേഴ്‌സിറ്റി അർഹമായി. വളർന്നുവരുന്ന യുവപ്രതിഭകളെ തിരിച്ചറിയുന്നതിലും വളർത്തുന്നതിലുമുള്ള വിഭാഗത്തിലാണ് ജെയിൻ യൂണിവേഴ്സിറ്റിക്ക് പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

രാജ്യത്തെ കായിക രംഗത്തെ പ്രചാരണത്തിനും വികസനത്തിനും സംഘടനകൾക്ക് നൽകുന്ന ഏറ്റവും വലിയ പുരസ്‌കാരമാണ് രാഷ്ട്രീയ ഖേൽ പ്രോത്സാഹൻ പുരസ്‌കാരം. കേന്ദ്ര സ്പോർട്സ് സെക്രട്ടറി സുജാത ചതുർവേദിയുടെ നേതൃത്വത്തിലുള്ള സെലക്ഷൻ കമ്മിറ്റിയാണ് പുരസ്‌കാരജേതാക്കളെ നിർണയിച്ചത്.

30-ലേറെ വർഷങ്ങളായി വിദ്യാഭ്യാസ രംഗത്ത് പ്രവർത്തിക്കുന്ന, രണ്ട് യൂണിവേഴ്‌സിറ്റികൾ അടക്കം 80-ലേറെ സ്ഥാപനങ്ങളുള്ള ജെയിൻ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റിയൂഷൻസിന്റെ ഉടമസ്ഥതയിലുള്ളതാണ് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി. നാക്ക് എ ഡബിൾ പ്ലസ് അംഗീകാരവും യുജിസിയുടെ കാറ്റഗറി വൺ ഗ്രേഡഡ് ഓട്ടോണമിയുമുള്ള രാജ്യത്തെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഒന്നാണ് ഈ യൂണിവേഴ്‌സിറ്റി. ബെംഗളൂരു ആസ്ഥാനമായ ജെയിൻ യൂണിവേഴ്സിറ്റി കൊച്ചിയിൽ ഓഫ് കാമ്പസ് പ്രവർത്തിക്കുന്നുണ്ട്.