അധികാര തുടര്‍ച്ചയെന്ന ഏക ലക്ഷ്യത്തെ കേന്ദ്രീകരിച്ചപ്പോള്‍ അരുതാത്ത പലതും സി.പി.എമ്മിന് ചെയ്യേണ്ടി വരുന്നു.
കോഴിക്കോട്: കേരളത്തില്‍ സാമുദായിക വര്‍ഗീയ ധ്രുവീകരണത്തിന് സിപിഎം ശ്രമിക്കുന്നുവെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ എം.ഐ അബ്ദുള്‍ അസീസ്. ജമാ അത്തെ ഇസ്ലാമിയെ കരുവാക്കി നടത്തുന്ന വ്യാജ പ്രചാരണം മുഖ്യമന്ത്രിയുടെ പദവിക്ക് ചേരാത്തതാണെന്നും എം.ഐ അബ്ദുള്‍ അസീസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
കേരളത്തെ വളരെ അപകടകാരമായ അന്തരീക്ഷത്തിലേക്കാണ് സി.പി.എം കൊണ്ടുപോകുന്നത്. അധികാര തുടര്‍ച്ചയെന്ന ഏക ലക്ഷ്യത്തെ കേന്ദ്രീകരിച്ചപ്പോള്‍ അരുതാത്ത പലതും സി.പി.എമ്മിന് ചെയ്യേണ്ടി വരുന്നു. ബി.ജെ.പി കേന്ദ്രത്തില്‍ ചെയ്യുന്നതാണ് കേരളത്തില്‍ സി.പി.എമ്മും സര്‍ക്കാരും ചെയ്യുന്നതെന്നും എം.ഐ അബ്ദുള്‍ അസീസ് പറഞ്ഞു.
വഖഫ് വിഷയത്തില്‍ മുസ്ലീം സമുദായത്തിനകത്ത് ഭിന്നിപ്പുണ്ടാക്കാനാണ് സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നതെന്നും അത് വിജയിക്കില്ലെന്നും ജമാ അത്തെ ഇസ്ലാമി അമീര്‍ പറഞ്ഞു.
