''അയാൾ സ്ഥാപനത്തിന് വേണ്ടി എന്ത് ചെയ്യുന്നു, നാണമുണ്ടോ അയാൾക്ക് ഇത് വാങ്ങാൻ...?''

കണ്ണൂർ : ഹാൻവീവ് എംഡി അരുണാചലം സുകുമാരനെ തെണ്ടിയെന്ന് വിളിച്ച് മുൻ എംഎൽഎ ജെയിംസ് മാത്യു. രണ്ട് ലക്ഷം രൂപ ശമ്പളം വാങ്ങുന്നയാളാണ് ഹാൻവീവ് എം ഡി. 25 ജീവനക്കാരുടെ ശമ്പളമാണ് ഇത്. എന്നിട്ട് അയാൾ സ്ഥാപനത്തിന് വേണ്ടി എന്ത് ചെയ്യുന്നുവെന്നും നാണമുണ്ടോ അയാൾക്ക് ഇത് വാങ്ങാൻ എന്നും ജെയിംസ് മാത്യു ചോദിച്ചു. ഹാൻവീവിന് മുന്നിൽ സി ഐ ടി യു നടത്തിയ സമരത്തിലാണ് ജെയിംസ് മാത്യുവിന്റെ വിവാദ പ്രസംഗം. 

Read More : ഇന്ത്യ - ചൈന സംഘര്‍ഷം: പാര്‍ലമെന്‍റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം, ഇരുസഭകളില്‍ നിന്നും ഇറങ്ങിപ്പോയി