Asianet News MalayalamAsianet News Malayalam

സിബിഐ അന്വേഷണ സംഘം മുണ്ടക്കയത്ത്, ജസ്ന തിരോധാന കേസിലെ 'സംശയമുള്ള' ലോഡ്ജിൽ പരിശോധന, ഉടമയുടെ മൊഴി രേഖപ്പെടുത്തി

സി ബി ഐ ഉടൻ തന്നെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തും

Jasna missing case latest news CBI investidation in Suspicious lodge Mundakkayam owner statement recorded
Author
First Published Aug 20, 2024, 3:45 PM IST | Last Updated Aug 20, 2024, 3:45 PM IST

ഇടുക്കി: ജസ്‌ന തിരോധാന കേസിൽ സി ബി ഐ അന്വേഷണം പുരോഗമിക്കുന്നു. കേസ് അന്വേഷണവുമായി ബന്ധപ്പെട്ട് ഇന്ന് മുണ്ടക്കയത്ത് എത്തിയ സി ബി ഐ സംഘം കേസിന്‍റെ വിവരങ്ങൾ ശേഖരിച്ചു. മുണ്ടക്കയത്ത് ജസ്നയെ പോലൊരു പെൺകുട്ടിയെ കണ്ടെന്ന് സംശയമുള്ള ലോഡ്ജിന്‍റെ ഉടമ ബിജു സേവിയറിന്റെ മൊഴി സി ബി ഐ രേഖപ്പെടുത്തി. എന്നാൽ ജസ്‌നയെന്ന് സംശയിക്കുന്ന പെൺകുട്ടിയെ കണ്ടെന്ന് വെളിപ്പെടുത്തൽ നടത്തിയ ലോഡ്ജിലെ മുൻജീവനക്കാരിയുടെ മൊഴി ഇതുവരെയും രേഖപ്പെടുത്തിയില്ല. സി ബി ഐ ഉടൻ തന്നെ ലോഡ്ജിലെ മുൻ ജീവനക്കാരിയുടെ മൊഴിയും രേഖപ്പെടുത്തും. മുണ്ടക്കയത്തെ ലോഡ്ജിലും സി ബി ഐ സംഘം പരിശോധന നടത്തി.

അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്; പ്രചാരണത്തില്‍ കമല ഹാരിസിന് പിന്നിലായി ട്രംപ്

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios