പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനത്തോടനുബന്ധിച്ച് ജവഹർ ബാൽ മഞ്ച് കുട്ടികൾക്കായി ചാച്ചാജി ഗോൾഡ് മെഡൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു.

തിരുവനന്തപുരം : രാജ്യത്തിന്റെ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെ ജന്മദിന ആഘോഷങ്ങളുടെ ഭാഗമായി ജവഹർ ബാൽ മഞ്ച് ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ചാച്ചാജി ഗോൾഡ് മെഡൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കുന്നു. 25 സംസ്ഥാനങ്ങളിലാണ് ശിശുദിനത്തോട് അനുബന്ധിച്ച് ചിത്രരചന മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. നഴ്സറി മുതൽ ഹയർസെക്കൻഡറി വരെയുളള കുട്ടികൾക്കായി 5 വിഭാഗങ്ങളിലായിട്ടാണ് മത്സരം നടത്തുന്നത്. കേരളത്തിൽ ഒക്ടോബർ 31, നവംബർ 01 തിയതികളിലായി ജില്ലാ കമ്മിറ്റികളുടെ നേതൃത്വത്തിൽ മത്സരം നടക്കും. സംസ്ഥാനതല മത്സര വിജയികൾക്ക് ദേശീയതലത്തിൽ പങ്കെടുക്കാനാകും. ദേശീയ തലത്തിലെ വിജയികൾക്ക് സ്വർണ്ണ മെഡലും മെമെന്റോയും സർട്ടിഫിക്കറ്റും നൽകും. ജില്ലാതല മത്സര വിജയികളെ പങ്കെടുപ്പിച്ചു കൊണ്ട് നവംബർ 8 ന് തിരുവനന്തപുരത്ത് സംസ്ഥാനതല മത്സരങ്ങൾ നടക്കും.

സംസ്ഥാനതല ഉദ്ഘാടനം ജവഹർ ബാൽ മഞ്ച് ദേശീയ ചെയർമാൻ ഡോ. ജി.വി ഹരി ഉദ്ഘാടനം നിർവ്വഹിക്കും. സംസ്ഥാന ചെയർമാൻ സുരേഷ് കെ കരുൺ അധ്യക്ഷത വഹിക്കും. ജവഹർ ബാൽ മഞ്ച് സംസ്ഥാന കോർഡിനേറ്ററും പ്രോഗ്രാം കൺവീനറുമായ എ എസ് ഉണ്ണികൃഷ്ണൻ , തിരുവനന്തപുരം ജില്ലാ ചെയർമാൻ മനു അരുമാനൂർ എന്നിവർ സംസ്ഥാനതല മത്സരങ്ങൾക്ക് നേതൃത്വം നൽകും. കുട്ടിയുടെ വിദ്യാഭ്യാസ കലാ കായിക സാംസ്കാരി ക അഭിരുചികൾ വളർത്തിയെടുക്കുന്നതിനും അവരെ സമൂഹത്തിന്റെ മുഖ്യ ധാരയിൽ എത്തിക്കുന്നതിനും ജവഹർ ബാൽ മഞ്ച് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. മുൻ വർഷങ്ങളിലും ജവഹർ ബാൽ മഞ്ചിന്റെ നേതൃത്വത്തിൽ ചാച്ചാജി ഗോൾഡ് മെഡൽ ദേശീയ ചിത്രരചന മത്സരം സംഘടിപ്പിക്കാറുണ്ട്.